??????? ???????? ?????? ???? ????? ???????????? ????? ??????? ????? ???? ???????? ??? ??????? ???? ??????????????

ഹജ്ജ് തീർഥാടകരെ സേവിക്കാൻ കഴിഞ്ഞത് മറക്കാനാവാത്ത അനുഭവം- മുഹമ്മദ് നൂർ റഹ്​മാൻ ശൈഖ്

ജിദ്ദ: വർഷങ്ങളോളം ഹജ്ജ് തീർഥാടകരെ സേവിക്കാൻ കഴിഞ്ഞത് അവിസ്​മരണീയവും ധന്യതയാർന്നതുമായ അനുഭവമാണെന്ന്​ ജിദ്ദയിലെ ഇന്ത്യൻ കോൺസുൽ ജനറൽ  മുഹമ്മദ് നൂർ റഹ്​മാൻ ശൈഖ് പറഞ്ഞു. കാലാവധി പൂർത്തിയാക്കി ഡൽഹിയിലേക്ക്​ മടങ്ങുന്ന അദ്ദേഹം ഇന്ത്യൻ പിൽഗ്രിം വെൽഫയർ ഫോറം ഒരുക്കിയ യാ​ത്രയയപ്പ്​ സംഗമത്തിൽ സംസാരിക്കുകയായിരുന്നു.

2012 മുതൽ- 2015 വരെ ഹജ്ജ് കോൺസലായും 2016 മുതൽ നാല് വർഷം കോൺസൽ ജനറലായും ഇന്ത്യയിൽ നിന്നെത്തിയ  ഹജ്ജ് തീർഥാടകരെ സേവിക്കാൻ കിട്ടിയ അവസരം ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്​. ആ ഒാർമകൾ മനസിൽ സൂക്ഷിച്ചുകൊണ്ടാണ് സൗദിയിൽ നിന്നും തിരിച്ചുപോകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ട് വർഷങ്ങളിലായി 13 ലക്ഷം ഇന്ത്യൻ തീർഥാടകരാണ് ഹജ്ജിനായി എത്തിയത്. തീർഥാടകർക്കാവശ്യമായ സേവനങ്ങൾ ഒരുക്കുന്നതിൽ ത​​െൻറ കഴിവി​​െൻറ പരമാവധി പരിശ്രമിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഹജ്ജ് സമയങ്ങളിൽ ഉപയോഗിക്കാൻ തയാറാക്കിയ മൊബൈൽ ആപ്ലിക്കേഷൻ, കഴിഞ്ഞ വർഷം മദീനയിൽ ഇന്ത്യൻ ഹാജിമാരുടെ താമസകെട്ടിടങ്ങളുമായി ബന്ധപ്പെട്ട് ഒരുക്കിയ സൗകര്യങ്ങൾ, 2016ലെ പ്രതിസന്ധി കാലത്ത് സൗദി ഓജർ കമ്പനിയിലെ 2000  ത്തോളം ഇന്ത്യൻ തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ കഴിഞ്ഞത്, 2015ൽ മക്കയിലെ ക്രെയ്​ൻ അപകടത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം  സംസ്ക്കരിക്കുന്നതുമായ ബന്ധപ്പെട്ട നടപടികൾ തുടങ്ങിയ കാര്യങ്ങളിൽ ത​േൻറതായ പങ്കുവഹിക്കാൻ സാധിച്ചത് സംതൃപ്​തിയോടെ ഓർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രങ്ങൾ  പാലിച്ചുകൊണ്ട് ഇന്ത്യൻ കോൺസുലേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ സംഘടനാ നേതാക്കൾ, മാധ്യമ പ്രവർത്തകർ, സാമൂഹിക പ്രവർത്തകർ  എന്നിവർ സംബന്ധിച്ചു. ഇന്ത്യൻ പിൽഗ്രിം വെൽഫയർ ഫോറം പ്രസിഡൻറ്​  അയ്യൂബ് ഖാൻ ഉപഹാരം കൈമാറി. കഴിഞ്ഞ വർഷത്തെ ഹജ്ജിൽ സേവനം ചെയ്ത വിവിധ സംഘടനകൾക്കുള്ള സർട്ടിഫിക്കറ്റുകൾ കോൺസൽ  ജനറൽ വിതരണം ചെയ്തു. ഹജ്ജ് കോൺസൽ വൈ. സാബിർ, പാസ്പോർട്ട് വിഭാഗം വൈസ് കോൺസൽ ആസിഫ് സഈദ്, അഡ്മിനിസ്ട്രേഷൻ വൈസ് കോൺസൽ  മാൾട്ടി ഗുപ്‌ത, അസീസ് ക്വിദ്വായ്, സലാഹ് കാരാടൻ, സിറാജ് മുഹിയുദ്ദീൻ, വി.പി. മുസ്തഫ, ഫാഇസുദ്ധീൻ, സക്കീർ ഹുസൈൻ എടവണ്ണ, പി.എം. മായിൻകുട്ടി, മുസാഫിർ,  ഖാദർ ഖാൻ, ജലീൽ കണ്ണമംഗലം, കമാൽ സാദ, ആസിഫ് ദാവൂദി, യൂനുസ് ഹസ്മി തുടങ്ങിയവർ സംസാരിച്ചു. 

Tags:    
News Summary - saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.