ഫ്ലൈൻകോ ടൂർ ആൻഡ് ട്രാവൽസ് കമ്പനിക്ക് കീഴിൽ
അസൈർബജാൻ യാത്ര നടത്തിയ ടീം
റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദിലെ ഫ്ലൈൻകോ ട്രാവൽസ് ആൻഡ് ടൂറിസം കമ്പനി അസർബൈജാൻ ടൂർ സംഘടിപ്പിച്ചു. സെപ്റ്റംബർ 22ന് റിയാദിൽ നിന്ന് യാത്ര തിരിച്ച 30 പേരടങ്ങിയ സംഘം 27ന് റിയാദിൽ തിരിച്ചെത്തി. അസർബൈജാനിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഗബാല, ഷാഹദാഘ്, ബാക്കു എന്നിവിടങ്ങൾ സന്ദർശനം നടത്തി. പ്രകൃതിരമണീയ കാഴ്ചകളും സാംസ്കാരിക തനിമയും അടുത്തറിയാൻ യാത്രക്കാർക്ക് ടൂറിലൂടെ അവസരം ലഭിച്ചതായി ഫ്ലൈൻകോ മാനേജ്മെന്റ് അറിയിച്ചു.
ഐൻസ്ഫിയർ ഹോൾഡിംഗ് കമ്പനി സി.ഇ.ഒ സാലിഹ് മൂസ നേതൃത്വം നൽകിയ യാത്ര ഫ്ലൈൻകോ ട്രാവൽ ആൻഡ് ടൂറിസം കമ്പനി മാനേജിംഗ് ഡയറക്ടർ മുഹമ്മദ് സാബിത് ഫ്ലാഗ്ഓഫ് ചെയ്തു. സംഘത്തിന് ഫ്ലൈൻകോ ചെയർമാൻ ഡോ. എൻ.കെ സൂരജ് യാത്രാശംസകൾ നേർന്നു. സഞ്ചാരികൾക്ക് ഈ ടൂർ പുതിയ വിനോദസഞ്ചാര അനുഭവങ്ങളാണ് സമ്മാനിച്ചത്.
വിജയകരമായ ടൂർ പൂർത്തിയാക്കിയതിന് പിന്നാലെ ഫ്ലൈൻകോ കമ്പനി തങ്ങളുടെ അടുത്ത മാസത്തേക്കുള്ള യാത്രാ പാക്കേജുകളുടെ ബുക്കിങ് ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു. 'ഏറ്റവും കുറഞ്ഞ ചെലവിൽ നിങ്ങളുടെ യാത്രാസ്വപ്നങ്ങൾ ഫ്ലൈൻകോയിലൂടെ യാഥാർത്ഥ്യമാക്കാം' എന്ന് ഫ്ലൈൻകോ അധികൃതർ വ്യക്തമാക്കി.
യാത്രാസ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഫ്ലൈൻകോ ട്രാവൽ ആൻഡ് ടൂറിസം കമ്പനിയുമായി ബന്ധപ്പെടാവുന്നതാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.