സൗദി ദേശീയ ദിനാഘോഷം: ഐഫോൺ സമ്മാന പദ്ധതിയുമായി നെസ്റ്റോ അൽ-അഹ്സ

അൽ-അഹ്‌സ: സൗദി അറേബ്യയുടെ 92-ാമത് ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഐഫോൺ സമ്മാന പദ്ധതിയുമായി അൽ-അഹ്സയിലെ നെസ്റ്റോ ഹൈപർമാർക്കറ്റ്. ദേശീയദിനത്തെ വരവേൽക്കാൻ നാടും നഗരവും വർണ പ്രപഞ്ചത്തിൽ തിളങ്ങിനിൽക്കുന്ന അവസരത്തിൽ ഉപഭോക്താക്കൾക്ക് ഐഫോൺ സമ്മാന പദ്ധതിയാണ് നെസ്റ്റോ ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബർ 14 മുതൽ 22 വരെ നെസ്റ്റോയുടെ അൽ-അഹ്സ ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കളിൽനിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപേർക്ക് ഐഫോൺ 13 പ്രോ മാക്സ് ദേശീയദിന സമ്മാനമായി നൽകും. സെപ്റ്റംബർ 22-ന് നടക്കുന്ന ആഘോഷ പരിപാടിയിൽ വിജയികളെ പ്രഖ്യാപിക്കും. കൂടാതെ 10 ദിവസം നീളുന്ന പ്രത്യേക പ്രമോഷനുകൾ എല്ലാ സെക്ഷനുകളിലും അതിശയിപ്പിക്കുന്ന വിലക്കുറവിൽ ലഭ്യമാകും എന്നും നെസ്റ്റോ റീജനൽ മാനേജർ മുഹ്‌സിൻ ആരാമം അറിയിച്ചു. കൂപൺ ലഭിക്കാൻ നിബന്ധനകൾ ഒന്നുമില്ല.

കൂപണിന്റെ വിതരണ ഉദ്ഘാടനം നസ്‌റിൻ ഈസ ഇബ്‌റാഹീം അൽ-ഉവൈശിർ നിർവഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 22 വൈകീട്ട് ഏഴ് മുതൽ ഇൻഡോ - സൗദി സാംസ്കാരിക കലാപരിപാടികൾ അരങ്ങേറും. സ്വദേശി വിദേശി കലാകാരന്മാർ കൈകോർക്കുന്ന ഈ കലാവിരുന്ന് നെസ്റ്റോ കാർപാർക്കിങ് ഗ്രൗണ്ടിലാണ് സംഘടിപ്പിക്കുന്നത്. സൗദി പരമ്പരാഗത സംഗീത, നൃത്ത പരിപാടികൾ അരങ്ങേറും.

Tags:    
News Summary - Saudi National Day Celebration: Nesto Al-Ahsa with iPhone Gift Scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.