യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂളിലെ സൗദി ദേശീയ ദിനാഘോഷപരിപാടിയിൽ ബോയ്സ് വിഭാഗം പരിപാടിയിൽ പങ്കെടുത്തവർ
യാംബു: സൗദിയുടെ 95ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂളിൽ വർണാഭമായ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തിന്റെ പാരമ്പര്യവും സംസ്കാരവും വിളിച്ചോതിയ വിവിധ പരിപാടികൾ ശ്രദ്ധേയമായിരുന്നു. സ്കൂൾ ബോയ്സ് വിഭാഗം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അധ്യാപകരായ മശാരി ജുമുഅ അൽ സുബ്ഹി, ഇസ്ഹാഖ് മണ്ണയിൽ എന്നിവർ സംസാരിച്ചു. വിദ്യാർഥികളായ മുഹമ്മദ് യാഫി ഖാൻ, തൽഹ ബിൻ നവാസ്, ഇബ്രാഹീം ഇംതിയാസ്, നെസ്റ്റൊർ വിനോയ് സ്കറിയ, അബ്ദുല്ല അഖീൽ മുഹമ്മദ് എന്നിവർ വിവിധ പരിപാടികൾ നടത്തി. അയൂബ് എലിയാസ് ആൻഡ് ടീം നടത്തിയ സൗദി ഡാൻസ് ആഘോഷ പരിപാടിക്ക് മാറ്റുകൂട്ടി. സ്കൂൾ പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, ബോയ്സ് സെക്ഷൻ ഹെഡ്മാസ്റ്റർ സയ്യിദ് യൂനുസ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. അധ്യാപകരായ എൻ.കെ ശിഹാബുദ്ദീൻ, അനീസുദ്ദീൻ ചെറുകുളമ്പ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സ്കൂൾ വളന്റിയർ ക്യാപ്റ്റൻ ആരോൺ എബി തോമസ് സ്വാഗതവും ഹെഡ് ബോയ് അഹ്മദ് സാദ് നന്ദിയും പറഞ്ഞു.
ഗേൾസ് വിഭാഗത്തിന്റെ പ്രധാനവേദിയിൽ വൈവിധ്യമാർന്ന കലാവൈജ്ഞാനിക പരിപാടികൾ അരങ്ങേറി. ഗേൾസ് സെക്ഷൻ അഡ്മിൻ മാനേജർ ഖുലൂദ് സലാമ അൽ അഹ്മദി, വൈസ് പ്രിൻസിപ്പൽ രഹ്ന ഹരീഷ് എന്നിവർ സംസാരിച്ചു. വിദ്യാർഥിനികളായ തബിയ നൂർ, ഇസ്റ, അസ്വ ഫാത്വിമ, ജുവൈരിയ ഖാൻ, സന അബ്ദുൽ ഖുദ്ദൂസ്, ഫൈഹ സലിം, ഫാത്വിമ റിംഷ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. വിവിധ ക്ലാസുകളിലെ വിദ്യാർഥിനികളുടെ ടീമുകൾ നടത്തിയ വൈവിധ്യമാർന്ന ഗ്രൂപ് ഡാൻസുകളും സ്കൂൾ സംഘടിപ്പിച്ച വിവിധ മത്സര പരിപാടികളും ആഘോഷത്തിന് മിഴിവേകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.