റിയാദ്: റിയർ സസ്പെൻഷൻ സിസ്റ്റത്തിലെ ബോൾട്ടുകൾക്കുള്ള തകരാറിനെത്തുടർന്ന് 109 ആസ്റ്റൺ മാർട്ടിൻ വാഹനങ്ങൾ സൗദി വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. 2021 മുതൽ 2026 വരെയുള്ള മോഡൽ വർഷങ്ങളിൽ പുറത്തിറങ്ങിയ ആസ്റ്റൺ മാർട്ടിൻ DBX, DBX 707 എന്നീ പതിപ്പുകൾക്കാണ് ഈ തിരിച്ചുവിളിക്കൽ ബാധകമാകുന്നത്.
സസ്പെൻഷൻ സിസ്റ്റത്തിെൻറ പിൻഭാഗത്തെ ലോവർ ആമിന് കേടുപാടുകൾ സംഭവിക്കാൻ ഈ സാങ്കേതിക തകരാർ കാരണമായേക്കാമെന്നും ഇത് ഡ്രൈവിങ്ങിനിടെ വാഹനത്തിെൻറ നിയന്ത്രണം നഷ്ടപ്പെടുന്നതിനും വലിയ അപകടസാധ്യതകൾക്കും ഇടയാക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഉടമസ്ഥർ തങ്ങളുടെ വാഹനം ഈ തിരിച്ചുവിളിക്കൽ നടപടിയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി Recalls.sa എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് സ്ഥിരീകരിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.
തകരാറുള്ള വാഹനങ്ങൾക്ക് ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർണമായും സൗജന്യമായി ചെയ്തുനൽകുന്നതിനായി വാഹനത്തിെൻറ പ്രാദേശിക വിതരണക്കാരായ അൽ ഹാജ് ഹുസൈൻ അലി റെസ കമ്പനിയുമായി ബന്ധപ്പെടാനും ഉടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തിരിച്ചുവിളിക്കൽ നടപടിയുടെ ഔദ്യോഗിക റെഫറൻസ് നമ്പർ 26039 ആണ്. ഉപഭോക്താക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കായി മുൻകൂട്ടി സമയം ക്രമീകരിക്കുന്നതിനുമായി 8001189800 എന്ന ടോൾ-ഫ്രീ നമ്പറും വിതരണക്കാർ സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.