ജിദ്ദ: വീടുകളിലും കടകളിലും പരസ്യനോട്ടീസുകൾ വിതരണം ചെയ്യുന്നത് തടയാനും സ്റ്റിക്കറുകളും നോട്ടീസുകളും നീക്കം ചെയ്യാനും മുനിസിപ്പൽ ഗ്രാമ കാര്യമന്ത്രി എൻജിനീയർ അബ്ദുൽലത്തീഫ് ആലുശൈഖ് നിർദേശം നൽകി. പരിസര ശുചിത്വവും പട്ടണങ്ങളുടെ ഭംഗിയും കാത്തുസൂക്ഷിക്കുന്നതിെൻറ ഭാഗമായാണിത്. നിയമം ലംഘിക്കുന്നവർക്ക് മുനിസിപ്പാലിറ്റി നിയമപ്രകാരം 500 റിയാൽ പിഴയുണ്ടാകും. പാരിസ്ഥിതിക അവബോധം ആളുകളിലുണ്ടാക്കുന്നതിനും മാലിന്യം കുറച്ചുകൊണ്ടുവരാനും മുനിസിപ്പൽ മന്ത്രാലയം ശ്രമിച്ചു വരികയാണ്. പൊതുജനാരോഗ്യ ശുചിത്വം സംരക്ഷിക്കുന്നതിന് ആളുകളെ ബോധവത്കരിക്കുന്ന പദ്ധതിയുടെ ഭാഗമാണ് പുതിയ നിർദേശം. കച്ചവട സ്ഥാപനങ്ങളും കമ്പനികളും അവരുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാനും പ്രചരിപ്പിക്കാനും നോട്ടീസുകൾ വീടുകൾക്കു മുമ്പിലിടുന്നതും സിഗ്നലുകളിലും പൊതു സ്ഥലങ്ങളിലും സ്റ്റിക്കർ ഒട്ടിക്കുന്നതും മാലിന്യം കൂടാൻ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് പുതിയ നിർദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.