റിയാദ്: റിയാദ് ജനറൽ കോടതിയിൽ ഇനി മുഖാവരണം ധരിക്കാതെയും വനിതകൾക്ക് പ്രവേശിക്കാം. മാന്യമായും കോടതിയിലെ വസ്ത്രമര്യാദകൾക്ക് അനുസരിച്ചും വസ്ത്രധാരണം ചെയ്തിട്ടുണ്ടെങ്കിൽ മുഖാവരണം നിർബന്ധമില്ലെന്ന് കോടതി അധികൃതർ അറിയിച്ചു. കോടതി പ്രസിഡൻറ് കഴിഞ്ഞ വർഷം പുറപ്പെടുവിച്ച സർക്കുലർ ആണ് ഇപ്പോൾ പരിഷ്കരിച്ചത്. അമാന്യമായും മുഖാവരണം ധരിക്കാതെയും എത്തുന്നവർക്ക് പ്രവേശനമുണ്ടാകില്ലെന്നായിരുന്നു പഴയ സർക്കുലർ. അതിൽ നിന്ന് മുഖാവരണത്തിെൻറ കാര്യം മാത്രം പുതിയ സർക്കുലറിൽ പരിഷ്കരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.