സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കാൻ തീരുമാനം
റിയാദ്: സൗദിയിൽ ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ സൗദി ടൂറിസം അതോറിറ്റി തീരുമാനിച്ചു. തുടക്കത്തില്‍ 65 രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം സഞ്ചാരികൾക്കാണ് വിസ ലഭിക്കുക. രാഷ്ട്രങ്ങളുടെ പട്ടിക ഉടന്‍ വര്‍ധിപ്പിക്കുമെന്ന് മക്ക മേഖലയില്‍ ടൂറിസം അതോറിറ്റി സംഘടിപ്പിച്ച ശിൽപശാലയിൽ മേഖല ജനറൽ മാനേജർ മുഹമ്മദ് അല്‍അംരി പറഞ്ഞു. സൗദി ടൂറിസം അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാെൻറ അംഗീകാരം ഇതിന് ലഭിച്ചുകഴിഞ്ഞു. ടൂറിസ്റ്റുകളെ സ്വീകരിക്കാന്‍ പ്രധാന 13 സന്ദര്‍ശന സ്ഥലങ്ങളും 10 മ്യൂസിയങ്ങളും സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ഉംറ തീര്‍ഥാടകര്‍ക്ക് നിലവില്‍ അനുവദിച്ച മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്ക് പുറമെ രാജ്യത്തെ ഇതര നഗരങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്കുന്ന ഉംറ പാക്കേജ് ടൂറിസ്റ്റ് വിസയാണ് ഇതില്‍ പ്രമുഖം. മുസ്ലിംകള്ക്കുള്ള ബിസിനസ് വിസിറ്റ് വിസ, മുസ്ലിം രാജ്യങ്ങളില്‍നിന്നുള്ള സര്‍ക്കാര്‍ അതിഥികൾ, ട്രാന്‍സിറ്റ് വിസ എന്നിവയാണ് നിലവില്‍ അനുവദിക്കാന്‍ തീരുമാനിച്ചത്. ടൂറിസ്റ്റുകള്‍ക്ക് സ്വന്തം രാജ്യത്തുവെച്ചുതന്നെ സന്ദര്‍ശന സ്ഥലങ്ങള്‍ തീരുമാനിക്കാനാവുമെന്ന് ടൂറിസം വകുപ്പിലെ ഖാലിദ് താഹിര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.