‘പ്രോജക്റ്റ് ഡ്രോണെയ്ഡി’ന് പുരസ്‌കാരം നേടിയ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മലയാളി വിദ്യാർത്ഥികൾ സ്വന്തം പ്രോജക്റ്റുമായി

മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദ്യാർഥികൾക്ക് അന്താരാഷ്ട്ര അംഗീകാരം

ജിദ്ദ: അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയുടെ അഭിമാനമായി മലയാളി വിദ്യാർഥികൾ. ഇംഗ്ലണ്ടിലെ ബക്കിംഹാംഷെയറിൽ വച്ചു നടന്ന ‘യു.എ.എസ് ചലഞ്ച് 2026’ എന്ന ഡ്രോൺ നിർമാണ പറത്തൽ മത്സരത്തിൽ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മലയാളി വിദ്യാർഥികളുടെ ‘പ്രൊജക്റ്റ് ഡ്രോണെയ്ഡ്’ പുരസ്‌കാരം നേടി.

ലോകത്തെ 54ലധികം സർവകലാശാലകളിൽ നിന്നുള്ള മത്സരാർഥികളെ പിന്നിലാക്കിയാണ് എം.ഐ.ടി മണിപ്പാൽ സംഘം തങ്ങളുടെ കഴിവ് തെളിയിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ ആറാം സ്ഥാനവും കരസ്ഥമാക്കിയ ടീം ‘മീഡിയ ആൻഡ് എൻഗേജ്മെൻറ് അവാർഡ്’ എന്ന പ്രത്യേക പുരസ്കാരവും സ്വന്തമാക്കി. കെവിൻ സിബി, ശ്രേയസ് എസ്. കുമാർ, ദേവിക രാജീവ്, ഹർഷ് പൈ, യുവരാജ് സിങ്, വേദാന്ത കൃഷ്ണ, സൗരജിത് സാഹ, സാഹിൽ സിൻഹ എന്നിവരടങ്ങുന്ന എട്ട് അംഗ ടീമാണ് ഈ നേട്ടത്തിന് പിന്നിൽ. ഈ വർഷം ഇന്ത്യയിൽ നിന്ന് ഒരു അവാർഡ് നേടുന്ന ഏക ടീം എന്ന ബഹുമതിയും ‘പ്രോജക്റ്റ് ഡ്രോണെയ്ഡി’ന് സ്വന്തമായി.

സ്വന്തം നാടിെൻറ പേര് അന്താരാഷ്ട്ര വേദിയിൽ ഉയർത്തിയ വിദ്യാർഥികളെ കർണാടക സർക്കാരും മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അധികൃതരും അഭിനന്ദിച്ചു. രാജ്യത്തിെൻറ ഭാവി സാങ്കേതിക വിദഗ്ധർക്ക് മാതൃകയാണ് ഈ നേട്ടമെന്ന് അവർ പറഞ്ഞു. പ്രോജക്ട് ലീഡായ കെവിൻ സിബി ജിദ്ദ ഒ.ഐ.സി.സി, ജിദ്ദ തൃശൂർ ജില്ലകമ്മിറ്റി വൈസ് പ്രസിഡൻറ് സിബി പെരിഞ്ഞനത്തിെൻറ മകനാണ്. ഇത് ജിദ്ദ പ്രവാസികൾക്കും ഏറെ അഭിമാനകരമാണ്.

Tags:    
News Summary - MIT Manipal's 'Project Dronaid' Wins Award at UAS Challenge 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.