കേളി കലാസാംസ്കാരിക വേദി റുവൈദ യൂനിറ്റ് സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനച്ചടങ്ങ്
റുവൈദയിൽ കേളി ഓണാഘോഷം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ റുവൈദ യൂനിറ്റിെൻറ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ‘ഓണം പൊന്നോണം 26’ എന്ന പേരിൽ നടത്തിയ ആഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം കേന്ദ്രകമ്മിറ്റി ട്രഷറർ മധു ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സുദർശനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റംഗം നസീർ മുള്ളൂർക്കര, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ. നിസാം, റഫീഖ് പാലത്ത്, അനീസ് അബൂബക്കർ, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, പ്രസിഡൻറ് ജെറി എന്നിവർ സംസാരിച്ചു.
മുസാഹ്മിയ ഏരിയ പരിധിയിൽനിന്നുള്ള നിരവധി പ്രവാസികൾ ചടങ്ങിൽ സന്നിഹിതരായി. പരമ്പരാഗത രീതിയിലുള്ള ഓണസദ്യ, ഓണപ്പാട്ടുകൾ എന്നിവയുൾപ്പെടെ വിവിധ കലാപരിപാടികളോടെയാണ് ആഘോഷം അരങ്ങേറിയത്.
പ്രവാസത്തിെൻറ തിരക്കുകൾക്കിടയിലും മലയാളികളുടെ ഓണസ്മരണകൾക്ക് നിറംപകരുന്ന വേറിട്ട അനുഭവമായി ഈ ഒത്തുചേരൽ മാറി. പരിപാടിയിൽ യൂനിറ്റ് സെക്രട്ടറി നാസർ സ്വാഗതവും ജോ. സെക്രട്ടറി മെഹമൂദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.