‘വിജയ് ദം ദം ബിരിയാണി’ പാചകമത്സരം: ജിദ്ദയിലെ സെമി ഫൈനൽ സെപ്റ്റംബർ 11ന്
ജിദ്ദ: സൗദി അറേബ്യയിലെ ഏറ്റവും വലിയ പാചകപോരാട്ടമായ ‘വിജയ് ദം ദം ബിരിയാണി’ പാചകമത്സരത്തിെൻറ ജിദ്ദയിലെ സെമി ഫൈനൽ മത്സരം സെപ്റ്റംബർ 11-ന് നടക്കും. ജിദ്ദ മർവയിലെ ലുലു മാളാണ് ഈ ആവേശകരമായ പാചകപ്പോരാട്ടത്തിന് വേദിയാകുന്നത്.
ദമ്മാമിലെയും റിയാദിലെയും മത്സരങ്ങളുടെ വിജയകരമായ പൂർത്തീകരണത്തിന് ശേഷമാണ് പ്രവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ജിദ്ദ സെമി ഫൈനൽ അരങ്ങേറുന്നത്. പാചക മാമാങ്കത്തിനൊപ്പം പ്രശസ്ത ഗായകരായ കണ്ണൂർ ഷെരീഫും ക്രിസ്റ്റകലയും നയിക്കുന്ന സംഗീത വിരുന്നും പരിപാടിക്ക് മാറ്റുകൂട്ടും.
പാട്ടും പാചകവും ഒത്തുചേരുന്ന ഈ വേറിട്ട അനുഭവം ജിദ്ദയിലെ കുടുംബങ്ങൾക്കും പ്രവാസികൾക്കും വലിയൊരു ആഘോഷമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജിദ്ദ സെമി ഫൈനലിൽ വിജയം നേടുന്നവർ സെപ്റ്റംബർ 25-ന് റിയാദിൽ നടക്കുന്ന മെഗാ ഗ്രാൻഡ് ഫിനാലെയിലേക്ക് നേരിട്ട് യോഗ്യത നേടും. റിയാദ് ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്ന അന്തിമ പോരാളികൾ ആരൊക്കെയെന്ന നിർണായക പ്രഖ്യാപനവും ജിദ്ദ വേദിയിൽ വെച്ച് നടക്കുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.