സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കെ.​എം.​സി.​സി സൗ​ദി നാ​ഷ​ണൽ ക​മ്മി​റ്റി

ഭാ​ര​വാ​ഹി​ക​ൾ മ​ക്ക​യി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​നം

പ്രവാസികൾക്കായി ആരോഗ്യ സുരക്ഷ പാക്കേജും; നിക്ഷേപ പദ്ധതിയുമായി സൗദി കെ.എം.സി.സി

മ​ക്ക: സൗ​ദി കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും സു​ര​ക്ഷാ പ​ദ്ധ​തി അം​ഗ​ങ്ങ​ൾ​ക്കു​മാ​യി നാ​ട്ടി​ൽ ‘മെ​ഡി​കെ​യ​ർ’ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക ആ​രോ​ഗ്യ സു​ര​ക്ഷാ പാ​ക്കേ​ജ് ഒ​രു​ക്കി​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് ഡി​സ്‌​കൗ​ണ്ട് ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന ഈ ​പ​ദ്ധ​തി, മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള​ു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മ​ക്ക​യി​ൽ ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

പ്ര​വാ​സി​ക​ൾ​ക്കാ​യി നാ​ട്ടി​ലും സൗ​ദി​യി​ലു​മാ​യി സു​ര​ക്ഷി​ത നി​ക്ഷേ​പ പ​ദ്ധ​തി ആ​രം​ഭി​ക്കാ​നു​ള്ള പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച​വ​രെ ഇ​തി​ലേ​ക്ക് ക്ഷ​ണി​ക്കു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി. സൗ​ദി കെ.​എം.​സി.​സി​യു​ടെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ 2027 ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ വി​പു​ല​മാ​യി ആ​ച​രി​ക്കും. ഇ​തി​െൻറ ഭാ​ഗ​മാ​യി 50 നി​ർ​ദ്ധ​ന​രാ​യ യു​വ​തി​ക​ളു​ടെ വി​വാ​ഹം, വി​ദ്യാ​ഭ്യാ​സ-​സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ൾ, പ്ര​വാ​സി ക്ഷേ​മ ഏ​കോ​പ​നം എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും. സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നും പ്ര​വാ​സി പെ​ൻ​ഷ​ൻ വ​ർ​ധ​ന​വി​നാ​യും ശ്ര​മി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

പാ​സ്‌​പോ​ർ​ട്ട് പൗ​ര​ത്വ രേ​ഖ​യ​ല്ലെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് അ​തീ​വ ദു​രൂ​ഹ​മാ​ണെ​ന്നും വ​ലി​യ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക രേ​ഖ​യെ അ​വി​ശ്വ​സി​ക്കു​ന്ന​ത് അ​സ്വാ​ഭാ​വി​ക​മാ​ണെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. കൂ​ടാ​തെ, പാ​സ്‌​പോ​ർ​ട്ട് അ​പേ​ക്ഷാ ഫീ​സ് കു​ത്ത​നെ വ​ർ​ധി​പ്പി​ച്ച ന​ട​പ​ടി സാ​ധാ​ര​ണ പ്ര​വാ​സി​ക​ൾ​ക്ക് ക​ന​ത്ത സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തു​ന്ന​താ​ണെ​ന്നും അ​ത് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ട് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, മു​സ്ലിം​ലീ​ഗ് എം.​പി​മാ​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ണ്ട്.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കു​ഞ്ഞി​മോ​ൻ കാ​ക്കി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ നി​സാം മ​മ്പാ​ട്, ഉ​സ്മാ​ന​ലി പാ​ല​ത്തി​ങ്ങ​ൽ, സെ​ക്ര​ട്ട​റി​മാ​രാ​യ നാ​സ​ർ വെ​ളി​യ​ങ്കോ​ട്, ഹാ​രി​സ് ക​ല്ലാ​യി, നാ​സ​ർ എ​ട​വ​ന​ക്കാ​ട്, അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Saudi KMCC with investment plan, health security package for expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.