‘ഖി​ബ്‌​ല’ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം സൗ​ദി ഗാ​യ​ക​ൻ അ​ഹ​മ്മ​ദ് സു​ൽ​ത്താ​ൻ, ഗാ​യി​ക ആ​ശ ഷി​ജു എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

‘ഖി​ബ്‌​ല’ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം റി​യാ​ദി​ൽ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: റി​ച്ചൂ​സ് ബാ​ന​റി​ൽ 3ഐ​സ് മീ​ഡി​യ ത​യാ​റാ​ക്കി​യ പു​തി​യ മ്യൂ​സി​ക്ക​ൽ ആ​ൽ​ബം ‘ഖി​ബ്‌​ല’ പ്ര​കാ​ശ​നം ചെ​യ്തു. പ്ര​വാ​സി​യാ​യ മ​ജീ​ദ് കെ.​പി. പ​തി​നാ​റി​ങ്ങ​ലി​െൻറ ര​ച​ന​യി​ൽ, കു​ഞ്ഞി​മു​ഹ​മ്മ​ദ് വ​യ​നാ​ട് സം​ഗീ​ത​വും ആ​ലാ​പ​ന​വും നി​ർ​വ​ഹി​ച്ച ആ​ൽ​ബ​മാ​ണി​ത്.

അ​ൽ വ​ഫാ ഷോ​ലാ​മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ജി.​എം.​എ​ഫ് ഇ​ശ​ൽ മ​ൽ​ഹാ​ർ വേ​ദി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സൗ​ദി ഗാ​യ​ക​ൻ അ​ഹ​മ്മ​ദ് സു​ൽ​ത്താ​ൻ, ഗാ​യി​ക ആ​ശ ഷി​ജു എ​ന്നി​വ​ർ ചേ​ർ​ന്ന്​ ആ​ൽ​ബ​ത്തി​െൻറ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ഷോ​ലാ​മാ​ളി​ലെ ബി​ഗ് സ്‌​ക്രീ​നി​ൽ നി​റ​ഞ്ഞ സ​ദ​സ്സി​നെ സാ​ക്ഷി​നി​ർ​ത്തി​യാ​യി​രു​ന്നു റി​ലീ​സി​ങ് ക​ർ​മം. ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, റ​ഹ്‌​മാ​ൻ മു​ന​മ്പ​ത്ത്, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, നാ​സ​ർ (നെ​സ്​​റ്റോ, അ​ൽ വ​ഫ), റാ​ഫി പാ​ങ്ങോ​ട്, ഡോ. ​കെ.​ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ഷാ​ന​വാ​സ് മു​ന​മ്പ​ത്ത്, ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

ആ​ൽ​ബ​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​വ് ഷാ​ജ​ഹാ​ൻ കാ​ഞ്ഞി​ര​പ്പ​ള്ളി, കാ​മ​റ നി​ർ​വ​ഹി​ച്ച അ​രു​ൺ കൃ​ഷ്ണ, നൗ​ഷാ​ദ് കി​ളി​മാ​നൂ​ർ, ഗാ​യ​ക​ൻ കു​ഞ്ഞി​മു​ഹ​മ്മ​ദ്, ര​ച​യി​താ​വ് കെ.​പി. മ​ജീ​ദ് എ​ന്നി​വ​രും ച​ട​ങ്ങി​െൻറ ഭാ​ഗ​മാ​യി.

നൗ​ഫ​ൽ വ​ട​ക​ര, അ​ഷ്‌​റ​ഫ്‌ ചേ​ല​മ്പ്ര, ദീ​പു ജി, ​ബ​നൂ​ജ് പൂ​ക്കോ​ട്ടും​പാ​ടം എ​ന്നി​വ​രാ​ണ് ഈ ​ആ​ൽ​ബ​ത്തി​െൻറ മ​റ്റ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ. ‘3ഐ​സ് മീ​ഡി​യ’ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ആ​ൽ​ബം പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്.

Tags:    
News Summary - ‘Qibla’ musical album released in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.