സൗദിയിൽ 30 ശതമാനം വിദേശ എൻജിനീയർമാർക്ക്​ തൊഴിൽ നഷ്​ട​പ്പെടും

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ എ​ൻ​ജി​നീ​യ​റി​ങ് ജോ​ലി​ക​ളി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്ക് 30 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്താ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​െൻറ തീ​രു​മാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. മാ​ന​വ വി​ഭ​വ​ശേ​ഷി, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം ഭ​വ​ന മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് പു​റ​പ്പെ​ടു​വി​ച്ച ഈ ​ഉ​ത്ത​ര​വ് 2026 ജൂ​ൺ 30 ചൊ​വ്വാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്തു​ട​നീ​ളം ന​ട​പ്പാ​യി​ക്ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മ​ന്ത്രാ​ല​യം ന​ട​ത്തി​യ​ത്.

അ​ഞ്ചോ അ​തി​ല​ധി​ക​മോ തൊ​ഴി​ലാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പു​തി​യ നി​യ​മം ബാ​ധ​ക​മാ​യി​രി​ക്കും. ആ​ർ​ക്കി​ടെ​ക്റ്റ്, പ​വ​ർ ജ​ന​റേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ, ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ൻ​ജി​നീ​യ​ർ, ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നീ​യ​ർ, ഓ​ട്ടോ​മോ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ, മ​റൈ​ൻ എ​ൻ​ജി​നീ​യ​ർ, സാ​നി​റ്റ​റി എ​ൻ​ജി​നീ​യ​ർ, ടെ​ക്നി​ക്ക​ൽ പ്രൊ​ഡ​ക്ഷ​ൻ എ​ൻ​ജി​നീ​യ​ർ, സൈ​റ്റ് ഡി​സൈ​ൻ എ​ൻ​ജി​നീ​യ​ർ, ഓ​യി​ൽ ആ​ൻ​ഡ് ഗ്യാ​സ് എ​ൻ​ജി​നീ​യ​ർ, റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെൻറ്​ എ​ൻ​ജി​നീ​യ​ർ, എ​യ​റോ​നോ​ട്ടി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ ഉ​ൾ​പ്പെ​ടെ 46 എ​ൻ​ജി​നീ​യ​റി​ങ് പ്ര​ഫ​ഷ​നു​ക​ളെ​യാ​ണ് പു​തി​യ തീ​രു​മാ​ന​ത്തി​ലൂ​ടെ സ്വ​ദേ​ശി​വ​ത്ക​രി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഈ ​ത​സ്തി​ക​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് സൗ​ദി കൗ​ൺ​സി​ൽ ഓ​ഫ് എ​ൻ​ജി​നീ​യേ​ഴ്‌​സി​െൻറ പ്ര​ഫ​ഷ​ന​ൽ അ​ക്ര​ഡി​റ്റേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ദേ​ശീ​യ പ്ര​തി​ഭ​ക​ളെ പി​ന്തു​ണ​ക്കു​ക​യും അ​വ​ർ​ക്ക് വി​പ​ണി​യി​ൽ കൂ​ടു​ത​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന തൊ​ഴി​ൽ വി​പ​ണി ത​ന്ത്ര​ത്തി​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. അ​നു​ബ​ന്ധ മേ​ഖ​ല​ക​ളി​ലെ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ല​ന്വേ​ഷ​ക​രു​ടെ എ​ണ്ണ​വും എ​ൻ​ജി​നീ​യ​റി​ങ് മേ​ഖ​ല​യു​ടെ ആ​വ​ശ്യ​ക​ത​ക​ളും മു​ൻ​നി​ർ​ത്തി​യാ​ണ് ഇ​രു മ​ന്ത്രാ​ല​യ​ങ്ങ​ളും ചേ​ർ​ന്ന് ഈ ​തീ​രു​മാ​ന​മെ​ടു​ത്ത​ത്.

സൗ​ദി പൗ​ര​ന്മാ​ർ​ക്ക് ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​വും സ്ഥി​ര​ത​യു​ള്ള​തു​മാ​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പു​തി​യ നി​യ​മം ന​ട​പ്പാ​ലാ​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​െൻറ നി​രീ​ക്ഷ​ണ സം​ഘ​ങ്ങ​ൾ രാ​ജ്യ​ത്തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ത​ങ്ങ​ൾ​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള നി​ർ​ദ്ദി​ഷ്ട എ​ൻ​ജി​നീ​യ​റി​ങ് ക്വാ​ട്ട​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഈ ​സം​ഘം ഉ​റ​പ്പു​വ​രു​ത്തും. അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ നി​യ​മം ന​ട​പ്പാ​ക്കാ​ൻ ത​യ്യാ​റാ​കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും ശി​ക്ഷ​ക​ളും സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - 30 percent of foreign engineers in Saudi Arabia will lose their jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.