ഒ.ഐ.സി.സി ഈസ്റ്റേൻ പ്രോവിൻസ് കമ്മിറ്റി മൂന്നാം പി.എം. നജീബ് മെമ്മോറിയൽ എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണ പരിപാടി ബിജു കല്ലുമല ഉത്ഘാടനം ചെയ്യുന്നു
ദമ്മാം: ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി മുൻ പ്രസിഡൻറ് പി.എം. നജീബിെൻറ സ്മരണാർത്ഥം ഒ.ഐ.സി.സി ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി സംഘടിപ്പിച്ച മൂന്നാമത് എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണ ചടങ്ങായ ‘മികവ് 2026’ ദമ്മാമിൽ നടന്നു. 2025-26 അധ്യയന വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ ഒ.ഐ.സി.സി പ്രവർത്തകരുടെ മക്കളായ 60-ൽ അധികം വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.
ചടങ്ങിൽ പ്രോവിൻസ് പ്രസിഡൻറ് ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. നാഷനൽ കമ്മിറ്റി പ്രസിഡൻറ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. സി. അബ്ദുൽ ഹമീദ്, ജോൺ കോശി, മാലിക്ക് മഖ്ബൂൽ (കെ.എം.സി.സി), പ്രവീൺ വല്ലത്ത് (നവോദയ), നൗഫൽ (അൽമുന സ്കൂൾ പ്രിൻസിപ്പൽ), സാജിദ് അറാട്ടുപുഴ (ഗൾഫ് മാധ്യമം), മുജീബ് കളത്തിൽ, ഹസൈനാൻ, ഡോ. സിന്ധു ബിനു, ഷംസ് കൊല്ലം എന്നിവർ ആശംസകൾ നേർന്നു. പ്രത്യേക മികവ് പുലർത്തിയ അസ്ന ഹമീദ്, ഡോ. അക്മൽ ബ്നു സജൂബ്, കല്യാണി ബിനു നായർ എന്നിവർക്ക് പ്രത്യേക ഉപഹാരങ്ങളും വിതരണം ചെയ്തു.
റഫീഖ് കൂട്ടിലങ്ങാടി, വിൽസൻ തടത്തിൽ, നൗഷാദ് തഴവ, സി.ടി. ശശി, സക്കീർ പറമ്പിൽ, ജേക്കബ് പാറക്കൽ, പാർവതി സന്തോഷ്, അൻവർ വണ്ടൂർ, ആസിഫ് താനൂർ, നിഷാദ് കുഞ്ചു, രാധിക ശ്യാംപ്രകാശ്, കെ.പി. മനോജ്, ബിനു പി. ബേബി, യഹിയ കോയ, ഹുസ്ന ആസിഫ്, സുരേഷ് മണ്ണറ, സുരേഷ് റാവുത്തർ, തോമസ് തൈപ്പറമ്പിൽ, അൻവർ സാദിഖ്, ഹമീദ് കണിച്ചാട്ടിൽ, ശ്യാംപ്രകാശ്, ഗഫൂർ വണ്ടൂർ, മനോജ് കാക്കൂർ, മുസ്തഫ നണിയൂർ നമ്പറം, സജൂബ് അബ്ദുൽ ഖാദർ, നജീബ് നസീർ, റഷീദ് വരവൂർ, ഷാജിദ് കാക്കൂർ, നിസ്സാം വടക്കേക്കോണം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഷിഹാബ് കായംകുളം സ്വാഗതവും പ്രമോദ് പൂപ്പാല നന്ദിയും പറഞ്ഞു. നൂറ നിറാസ് അവതാരകയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.