റിയാദ്: സൗദിയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർക്ക് ആൻഡ് സേവ് ഉപഭോക്താക്കൾക്കായി ഈ വർഷത്തെ ഏറ്റവും വലിയ വിലക്കുറവ് കാമ്പയിനായ ‘ദ മെഗാ അപ്പ് ടു 50% ഓഫ്’ പ്രഖ്യാപിച്ചു. ജൂലൈ ഒന്ന് മുതൽ ഏഴ് വരെയുള്ള ഏഴ് ദിവസങ്ങളിലാണ് ഈ പ്രത്യേക ആനുകൂല്യം ലഭ്യമാകുകയെന്ന് റിയാദിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അധികൃതർ അറിയിച്ചു.
സൗദി അറേബ്യയിലുടനീളമുള്ള റിയാദ്, അൽ ഖോബാർ, അൽ അഹ്സ എന്നിവിടങ്ങളിലെ എല്ലാ മാർക്ക് ആൻഡ് സേവ് ഹൈപ്പർമാർക്കറ്റുകളിലും ഈ ഓഫർ ലഭ്യമായിരിക്കും. ഗ്രോസറി, ഫ്രഷ് ഫുഡ്, ഫാഷൻ, ഇലക്ട്രോണിക്സ്, ഹോം അപ്ലയൻസസ്, ടോയ്സ്, കോസ്മെറ്റിക്സ്, ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ തുടങ്ങി ആയിരക്കണക്കിന് ഇനങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ ഏറ്റവും ആകർഷകമായ വിലയിൽ ലഭ്യമാക്കുകയാണ് ഈ മെഗാ ക്യാമ്പയിനിെൻറ ലക്ഷ്യം. എല്ലാ വിഭാഗങ്ങളിലുമുള്ള ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകൾ ഒരുക്കിയിട്ടുണ്ടെന്നും കുടുംബങ്ങൾക്കുള്ള മികച്ച ഷോപ്പിംഗ് അവസരമായിരിക്കും ഈ ഏഴ് ദിവസങ്ങളെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.
ഈ വമ്പിച്ച വിലക്കിഴിവിന് പുറമേ, ജൂലൈ ഒന്ന് മുതൽ ഒരു മാസം നീളുന്ന ‘മെഗാ മിഡ് ഇയർ ഡീൽസ്’ പ്രമോഷനും ഹൈപ്പർമാർക്കറ്റിൽ ആരംഭിക്കും. കൂടുതൽ ഉൽപ്പന്നങ്ങളും പ്രമുഖ ബ്രാൻഡുകളും ആകർഷകമായ വിലക്കിഴിവുകളോടെ ഉൾപ്പെടുത്തിയിട്ടുള്ള ഈ ക്യാമ്പയിൻ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കും.
ഫാഷൻ പ്രേമികൾക്കായി ജൂലൈ രണ്ട് മുതൽ മാർക്ക് ആൻഡ് സേവിെൻറ റിയാദ് ഖുറൈസ് മാൾ, അൽ ഖോബാർ ശാഖകളിൽ 'എത്‌നിക് വെയർ ഗ്രാൻഡ് ലോഞ്ച്' സംഘടിപ്പിക്കും. ഇന്ത്യൻ പരമ്പരാഗത വസ്ത്രങ്ങളുടെ ഏറ്റവും പുതിയ ട്രെൻഡുകൾ ഒരൊറ്റ കുടക്കീഴിൽ അവതരിപ്പിക്കുന്ന ഈ പ്രത്യേക ഫാഷൻ ലോഞ്ചിൽ സ്ത്രീകൾക്കായി വിപുലമായ എത്‌നിക് വെയർ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ കുർത്തകൾ, ശൽവാർ സ്യൂട്ടുകൾ, കോ-ഓർഡ് സെറ്റുകൾ, സമ്മർ കുർത്തി കളക്ഷനുകൾ, പ്രിൻറഡ്-എംബ്രോയ്ഡറി ഡിസൈനുകൾ എന്നിവയും കോട്ടൺ, റേയോൺ, വിസ്കോസ് ഫാബ്രിക്കുകളിലുള്ള എത്‌നിക് വസ്ത്രങ്ങളും പ്രത്യേക ഉദ്ഘാടന ഓഫറുകളോടെ ഇവിടെ ലഭ്യമാകും. ദൈനംദിന ഉപയോഗത്തിനും ഓഫീസ് വെയറിനും പുറമേ ആഘോഷങ്ങൾക്കും കുടുംബസംഗമങ്ങൾക്കും ഉത്സവങ്ങൾക്കും അണിയാൻ അനുയോജ്യമായ ആധുനികവും പരമ്പരാഗതവുമായ ഡിസൈനുകൾ ഈ കളക്ഷെൻറ പ്രത്യേകതയാണ്.
ഇന്ത്യയിലെ പ്രമുഖ ഫാഷൻ ബ്രാൻഡുകളിൽ നിന്നുള്ള ഏറ്റവും പുതിയ ട്രെൻഡുകൾ, മികച്ച ഗുണനിലവാരം, ആകർഷകമായ ഡിസൈനുകൾ എന്നിവ മത്സരാധിഷ്ഠിതമായ വിലയിൽ എല്ലാ പ്രായത്തിലുമുള്ള വനിതകൾക്കായിട്ടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ പുതിയ എത്‌നിക് വെയർ വിഭാഗം ഷോപ്പിംഗ് പ്രേമികൾക്ക് തികച്ചും വേറിട്ടൊരു അനുഭവമാകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ മാർക്ക് ആൻഡ് സേവ് റിയാദ് സ്റ്റോർ മാനേജർ മുസ്തഫ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.