അൽ അഹ്സ: ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ കിങ് ഫഹദ് യൂനിവേഴ്സിറ്റി ഫാർമസി വിഭാഗം പ്രഫസർ അൻരൂപ് ബാലചന്ദ്രെൻറ (52) മൃതദേഹം നാട്ടിലെത്തിച്ചു. ബുധനാഴ്ച പുലർച്ചെയുള്ള ദമ്മാം - തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. മൃതദേഹം അദ്ദേഹത്തിെൻറ കുടുംബ വസതിയിൽ സംസ്കരിക്കും. ദോസ്തി ഇൻറർനാഷനൽ സ്കൂൾ അധ്യാപികയായ ഭാര്യ ചിത്ര മൃതദേഹത്തെ അനുഗമിച്ചിരുന്നു.
കഴിഞ്ഞ 14 വർഷമായി അൽ അഹ്‌സയിലെ കിങ് ഫഹദ് യൂനിവേഴ്സിറ്റിയിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മേഖലയിലെ മികച്ച സംഭാവനകൾ പരിഗണിച്ച് സൗദി സർക്കാർ അദ്ദേഹത്തിന് ‘പ്രീമിയം ഇഖാമ’ നൽകി ആദരിച്ചിട്ടുണ്ട്. അൽ അഹ്‌സ കിങ് ഫഹദ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും പൊലീസ് അധികൃതരുടെയും സഹകരണത്തോടെ ചൊവ്വാഴ്ച രാവിലെയോടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് നടപടികൾ വേഗത്തിലാക്കിയത്. അൻരൂപ് ബാലചന്ദ്രെൻറ നിര്യാണത്തിൽ ഒ.ഐ.സി.സി അൽ അഹ്സ കമ്മിറ്റി ആദരാഞ്ജലികൾ അർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.