അന്തരീക്ഷ താപനില കുറഞ്ഞതോടെ സൗദിയിലെ പാർക്കുകൾ സജീവമായപ്പോൾ
സൗദിയിൽ ചൂട് കുറഞ്ഞു, ഉത്തര അതിർത്തി മേഖലയിൽ 130-ലധികം പാർക്കുകൾ തുറന്നു
റിയാദ്: അന്തരീക്ഷം അനുകൂലമാവുകയും താപനില ഗണ്യമായി കുറയുകയും ചെയ്തതോടുകൂടി, സൗദി അറേബ്യയുടെ ഉത്തര അതിർത്തി മേഖലയിലെ 130-ലധികം പാർക്കുകളും ഉദ്യാനങ്ങളും ജനങ്ങൾക്കും സന്ദർശകർക്കുമായി തുറന്നുനൽകി.
ഇത് പച്ചപ്പുകൾ നിറഞ്ഞ പ്രദേശങ്ങൾ, വിനോദ കേന്ദ്രങ്ങൾ, നടത്തത്തിനായി സജ്ജീകരിച്ച ഇടങ്ങൾ എന്നിവിടങ്ങളിൽ വലിയ ജനത്തിരക്കിന് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കുടുംബങ്ങളുടെയും വ്യക്തികളുടെയും സജീവമായ സാന്നിധ്യം ഈ കേന്ദ്രങ്ങളിൽ അനുഭവപ്പെടുന്നുണ്ട്.
പാർക്കുകളുടെയും ഉദ്യാനങ്ങളുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിനായി മുൻസിപ്പാലിറ്റി നവീകരണ, അറ്റകുറ്റപ്പണികൾ തുടരുന്നുണ്ട്. സന്ദർശകർക്ക് അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിെൻറ ഭാഗമായി നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, പച്ചപ്പു നിറഞ്ഞ പ്രദേശങ്ങൾ, കുട്ടികളുടെ കളിയോപകരണങ്ങൾ, കായിക സൗകര്യങ്ങൾ എന്നിവയെല്ലാം ഇതിനകം സജ്ജീകരിച്ചിട്ടുണ്ട്.
കാലാവസ്ഥയിലെ മാറ്റം ഈ കേന്ദ്രങ്ങളിലേക്കുള്ള ജനങ്ങളുടെ വരവ് വർദ്ധിപ്പിച്ചതായി മുൻസിപ്പാലിറ്റിയുടെ ഔദ്യോഗിക വക്താവ് മുഹമ്മദ് ബിൻ സബ്തി വ്യക്തമാക്കി. സന്ദർശകർക്കായി വിശാലമായ പച്ചപ്പുകൾ, ഇരിപ്പിടങ്ങൾ, നടപ്പാതകൾ, കുട്ടികൾക്കുള്ള കളിയോപകരണങ്ങൾ, വിവിധ കളിസ്ഥലങ്ങൾ, കായിക സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്.
ഈ സൗകര്യങ്ങൾ പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും, ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും, ഒഴിവുസമയങ്ങൾ തുറന്ന അന്തരീക്ഷത്തിൽ ആസ്വദിക്കുന്നതിനും ഏറെ സഹായകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.