റിയാദിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഒരുക്കിയ നോർക്ക ഹെൽപ് ഡെസ്ക്
റിയാദിൽ കെ.എം.സി.സി നോർക്ക ഹെൽപ് ഡെസ്ക് ശ്രദ്ധേയമായി
റിയാദ്: നോർക്ക അംഗത്വം എടുത്തുനൽകിയും നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ആളുകളെ ചേർത്തും റിയാദിൽ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഒരുക്കിയ നോർക്ക ഹെൽപ് ഡെസ്ക് ഏറെ ശ്രദ്ധേയമായി. നൂറുകണക്കിന് ആളുകളാണ് ഉച്ചമുതൽ രാത്രി 10 വരെ ബത്ഹയിലെ കെ.എം.സി.സി ഓഫീസിൽ പ്രവർത്തിച്ച ക്യാമ്പിലേക്ക് എത്തിച്ചേർന്നത്.
സംസ്ഥാന സർക്കാർ നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതി നടപ്പാക്കിയതോടെ ധാരാളം പ്രവാസികളാണ് നോർക്കയിൽ അംഗത്വമെടുക്കാൻ മുന്നോട്ടുവരുന്നത്. നോർക്ക ക്ഷേമനിധി, നോർക്ക കെയർ ഇൻഷുറൻസ്, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് തുടങ്ങിയ വിവിധ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകാനായി പ്രത്യേക പരിശീലനം നേടിയ കെ.എം.സി.സി വളൻറിയർമാർ ഉൾപ്പെട്ട കൗണ്ടറുകൾ ഹെൽപ് ഡെസ്കിൽ ഒരുക്കിയിരുന്നു.
അഞ്ച് ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയാണ് നോർക്ക കെയർ പ്ലസ് പദ്ധതിയിലൂടെ നൽകുന്നത്. ഒരു കുടുംബത്തിലെ രണ്ട് കുട്ടികൾക്ക് പുറമേയുള്ള മറ്റ് കുട്ടികൾക്കും 80 വയസ്സുരെയുള്ള മാതാപിതാക്കൾക്കും പദ്ധതിയിൽ ചേരാൻ നോർക്ക സൗകര്യമൊരുക്കിയിട്ടുണ്ട്. നിലവിൽ ചികിത്സ നേടിക്കൊണ്ടിരിക്കുന്നവർക്കും ഈ പദ്ധതിയിൽ അംഗമാകാൻ കഴിയുമെന്നത് ഇതിെൻറ പ്രധാന സവിശേഷതയാണ്.
സെപ്റ്റംബർ 18 വരെയാണ് ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള സമയപരിധി. പ്രവാസി സമൂഹം ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സെൻട്രൽ കമ്മിറ്റി ആക്റ്റിങ് സെക്രട്ടറി ഷാഫി തുവ്വൂരും നോർക്ക സമിതി ചുമതലയുള്ള സെക്രട്ടറി ഷമീർ പറമ്പത്തും വ്യക്തമാക്കി. ആറു കൗണ്ടറുകളിലായി പ്രവർത്തിച്ച ഹെൽപ് ഡെസ്കിൽ തിരക്കുകാരണം സമയപരിധിക്കുള്ളിൽ അംഗത്വമെടുക്കാൻ കഴിയാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകുമെന്ന് കൺവീനർ ഫൈസൽ പുനൂർ അറിയിച്ചു.
നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഉസ്മാൻ അലി പാലത്തിങ്ങൽ കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതിയിൽ ചേർന്ന് ഹെൽപ് ഡെസ്കിെൻറ ഉദ്ഘാടനം നിർവഹിച്ചു. മഹാരാഷ്ട്ര മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.എച്ച്. ഇബ്രാഹിം കുട്ടി, ഐ.ബി. ടെക് ബഷീർ എന്നിവർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ഭാരവാഹികളായ ഷാഫി തുവ്വൂർ, യു.പി. മുസ്തഫ, സത്താർ താമരത്ത്, അസീസ് വെങ്കിട്ട, ഷമീർ പറമ്പത്ത്, റഫീഖ് മഞ്ചേരി, ജലീൽ തിരൂർ, സിറാജ് മേടപ്പിൽ, നാസർ മാങ്കാവ്, ഷംസു പെരുമ്പട്ട, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൗക്കത്ത് കടമ്പോട്ട്, സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റംഗങ്ങളായ മുജീബ് ഉപ്പട, മൊയ്തീൻ കുട്ടി തെന്നല,
നോർക്ക സമിതി അംഗങ്ങളായ ഫൈസൽ പുനൂർ, സഫീർ ഖാൻ കരുവാരക്കുണ്ട്, ബഷീർ ഇരുമ്പുഴി, ബഷീർ ചുള്ളിക്കോട്, ഹനീഫ മൂർക്കനാട്, നിഷാദ് കരിപ്പൂർ, നസീർ കണ്ണീരി, നൗഫൽ ചാപ്പപടി, അസീസ് വയനാട്, സുധീർ വയനാട്, ഷബീർ മണ്ണാർക്കാട്, യൂനുസ് ഇരുമ്പുഴി, യൂനുസ് കൈതക്കോടൻ, ജാഫർ പൂളക്കൽ, റഫീഖ് തിരുവമ്പാടി, ശബാബ് ധർമ്മടം,
മുജീബ് വണ്ടൂർ, ഡോ. ജലീൽ, ലത്തീഫ് കട്ടിപ്പാറ, മുഹമ്മദ് മയ്യിൽ, ജാഫർ കണ്ണൂർ, ഷംസു വടപുറം, അഫ്സാർ വള്ളിക്കുന്ന്, അമീർ പള്ളിപ്പടി, ജംഷിദ് പുന്നക്കാട്, റാഷിദ് പാണ്ടിക്കാട്, കെ.എം.സി.സി വളൻറിയർ വിഭാഗം സ്കോപ്പ് ഭാരവാഹികളായ ഷറഫു വള്ളിക്കുന്ന്, സിദ്ധീഖ് കോനാരി, സലാം വയനാട്, റസാഖ് വള്ളിക്കുന്ന് എന്നിവരും ഹെൽപ് ഡെസ്കിെൻറ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.