ഇക്വിനോക്സ് അമാല റിസോർട്ട്

ചെങ്കടൽ തീരത്ത് പുതിയ ചരിത്രമെഴുതി ‘ഇക്വിനോക്സ് അമാല’ റിസോർട്ട് പ്രവർത്തനം ആരംഭിച്ചു

ജിദ്ദ: ആഡംബരവും ആരോഗ്യപരിപാലനവും ഒത്തുചേരുന്ന സവിശേഷ അനുഭവവുമായി ചെങ്കടൽ തീരത്ത് ‘ഇക്വിനോക്സ് അമാല’ റിസോർട്ട് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അമേരിക്കക്ക് പുറത്ത് ഇക്വിനോക്സ് ബ്രാൻഡി​െൻറ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും ഹോട്ടലായാണ് മർസ വില്ലേജിൽ ഈ റിസോർട്ട് യാഥാർത്ഥ്യമായിരിക്കുന്നത്.

ചെങ്കടൽ തീരത്തേക്ക് നേരിട്ട് എത്തിനിൽക്കുന്ന ഈ റിസോർട്ട് ആറ് താമസ വിഭാഗങ്ങളിലായി 128 മുറികളും സ്യൂട്ടുകളുമാണ് അതിഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ഇതിനുപുറമെ, ഇക്വിനോക്സ് ബ്രാൻഡി​െൻറ പേരിൽ അറിയപ്പെടുന്ന 21 എക്സ്ക്ലൂസീവ് റെസിഡൻസുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

 

ലോകപ്രശസ്തരായ ഫോസ്​റ്റർ ആൻഡ് പാർട്ണേഴ്സാണ് ഈ റിസോർട്ടി​െൻറ രൂപകൽപ്പന നിർവഹിച്ചിരിക്കുന്നത്. ചെങ്കടൽ തീരങ്ങൾ, അവിടുത്തെ സമുദ്ര പരിസ്ഥിതി, ചുറ്റുമുള്ള പർവതങ്ങൾ എന്നിവയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇതി​െൻറ വാസ്തുവിദ്യ രൂപകൽപന തയ്യാറാക്കിയിട്ടുള്ളത്. കൂടാതെ, റിസോർട്ടിൻറ ഉൾഭാഗങ്ങൾ അലങ്കരിച്ചിരിക്കുന്നത് റോക്ക്‌വെൽ ഗ്രൂപ്പാണ്.

ഇക്വിനോക്സ് അമാല റിസോർട്ട്​ വെൽനസ് രംഗത്ത്​ തികച്ചും വ്യതിരിക്തമായ ഒരു പുതിയ മാനം സമ്മാനിക്കുമെന്ന്​ റെഡ് സീ ഗ്ലോബൽ ഗ്രൂപ്പ് സി.ഇ.ഒ ജോൺ പഗാനോ വ്യക്തമാക്കി. ആരോഗ്യകരമായ ജീവിതശൈലിക്ക് മുൻഗണന നൽകുന്ന നിരവധി സൗകര്യങ്ങളാണ് റിസോർട്ടിൽ ഒരുക്കിയിട്ടുള്ളത്.

704 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഇൻഡോർ, ഔട്ട്ഡോർ പരിശീലന സ്ഥലത്തോടുകൂടി അമാല ഡെസ്​റ്റിനേഷനിലെ ഏറ്റവും വലിയ ഫിറ്റ്‌നസ് സൗകര്യമാണ് ഈ റിസോർട്ടിലുള്ളത്​. ഇതിനുപുറമെ, 1,602 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ഒരു വെൽനസ് സെൻററും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

ഏറ്റവും പുതിയ സാങ്കേതികവിദ്യയും വ്യക്തിഗത പരിചരണവും സമന്വയിപ്പിച്ച് ഏഴ് ഘട്ടങ്ങളിലായി പുനരുജ്ജീവന അനുഭവം നൽകുന്ന ‘ഇക്വിനോക്സ് എക്സ് സർക്യൂട്ട്’ ആണ് ഇതിലെ പ്രധാന ആകർഷണം. ക്രയോതെറാപ്പി, ഇൻഫ്രാറെഡ് സോണ, ഹൈപ്പർബറിക് ഓക്സിജൻ തെറാപ്പി, ഹൈഡ്രോതെറാപ്പി, തെർമൽ കോൺട്രാസ്​റ്റ,്​ തെറാപ്പി തുടങ്ങിയ നൂതന ചികിത്സാ രീതികളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ട്രെപ്പിൾ ബേ പ്രദേശം, അമാല മറീന, അമാല യാച്ച് ക്ലബ് എന്നിവയുടെ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന മഗ്നീഷ്യം ലവണങ്ങൾ അടങ്ങിയ റൂഫ്‌ടോപ്പ് പൂൾ ഉൾപ്പെടെ നാല് ഔട്ട്ഡോർ പൂളുകൾ അതിഥികൾക്ക് ഇവിടെ ആസ്വദിക്കാനാകും. ആരോഗ്യം, കായികം, സംസ്കാരം, ലൈഫ്‌സ്റ്റൈൽ അനുഭവങ്ങൾ എന്നിവക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപംകൊള്ളുന്ന ‘അമാല’ ഡെസ്റ്റിനേഷന്റെ ഭാഗമാകുന്ന ആഡംബര ഹോസ്പിറ്റാലിറ്റി ബ്രാൻഡുകളുടെ വളരുന്ന നിരയിലേക്കാണ് ഇക്വിനോക്സ് അമാല റിസോർട്ടും ചേരുന്നത്.

സൗദിയുടെ വടക്കുപടിഞ്ഞാറൻ തീരത്തുള്ള ഈ ഡെസ്​റ്റിനേഷനിലേക്ക് എത്തുന്നതിനായി, റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് സ്ഥിരമായി വിമാന സർവിസ്​ നടക്കുന്ന അൽവജ്ഹ് അന്താരാഷ്​ട്ര വിമാനത്താവളത്തിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിൽ 45 മിനിറ്റ് യാത്രാദൂരത്തിലും അല്ലെങ്കിൽ സീ പ്ലെയിനിൽ 20 മിനിറ്റ് ദൂരത്തിലുമാണ് ഇക്വിനോക്സ് അമാല സ്ഥിതി ചെയ്യുന്നത്.

Tags:    
News Summary - Equinox Amala resort begins operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.