സൗദി ആഭ്യന്തര വളര്‍ച്ചാനിരക്ക് 2.46 ശതമാനം വര്‍ധിച്ചു

റിയാദ്: സൗദിയുടെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 2.46 ശതമാനം വര്‍ധിച്ചതായി ജനറല്‍ അതോറിറ്റി ഓഫ് സ്​റ്റാറ്റിസ്​റ്റിക്സ് വ്യക്തമാക്കി. 2017 രണ്ടാം പാദത്തില്‍ അവസാനിച്ച അർധ വര്‍ഷ കണക്കനുസരിച്ചാണ് വളര്‍ച്ചാനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.  
2016 ഇതേ കാലയളവില്‍ സര്‍ക്കാര്‍ മേഖലയിലുണ്ടായിരുന്ന ആഭ്യന്തര വളര്‍ച്ച നിരക്കി​​െൻറ 1.59 ശതമാനം വര്‍ധനവാണ് 2017 രേഖപ്പെടുത്തിയത്. നടപ്പുവര്‍ഷം ജൂണില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ 0.44 ശതമാനം വളര്‍ച്ചനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റിയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു. 
സ്വകാര്യ മേഖലയിലെ വളര്‍ച്ച ആഭ്യന്തര വളര്‍ച്ച നിരക്ക് കണക്കാക്കുന്നതില്‍ സുപ്രധാന ഘടകമാണെന്നും അതോറിറ്റി വൃത്തങ്ങള്‍ വിശദീകരിച്ചു. രാജ്യത്തി​​െൻറ മുഖ്യവരുമാന സ്രോതസ്സായ പെട്രോളിയം മേഖലയില്‍ 2017 രണ്ടാം പാദത്തില്‍ 10.05 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. എണ്ണ വിലയിടിവി​​െൻറ സാഹചര്യത്തിലും രാഷ്​ട്രത്തി​​െൻറ സാമ്പത്തിക വളര്‍ച്ചക്ക് പ്രതിസന്ധി നേരിട്ടിട്ടില്ലെന്നാണ് ആഭ്യന്തര വളര്‍ച്ച നിരക്ക് സൂചിപ്പിക്കുന്നത്. 
സൗദി ജനറല്‍ അതോറിറ്റി ഓഫ് സ്​റ്റാറ്റിക്​സ്​ ഓരോ മൂന്ന് മാസത്തിലും ജി.ഡി.പി വളര്‍ച്ച നിരക്ക് പുറത്തുവിടാറുണ്ട്. സാമ്പത്തിക സാഹചര്യം മനസ്സിലാക്കാനും ധനകാര്യ നയരൂപവത്​കരണത്തിനും സഹായകമാവുന്ന ജി.ഡി.പി അടിസ്ഥാനമാക്കിയുള്ള അടുത്ത കണക്കുകള്‍ സെപ്റ്റംബറിന് ശേഷമാണ് പുറത്തിറങ്ങുക.
Tags:    
News Summary - Saudi home growth rate increase 2.46%

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.