??????? ?????? ???? ????? ??????????

മികച്ച ബസ്; ഹാജിമാർക്ക് ആശ്വാസം

മക്ക:  ഹാജിമാർക്ക്​ യാത്ര സുഖകരമാക്കാൻ ഇത്തവണ സർവീസ്​ നടത്തുന്നത്​ മികച്ച ബസുകൾ.  ദീർഘ യാത്ര വേണ്ടി വരുന്ന  മദീന^മക്ക റൂട്ടിലാണ്  ഹജ്ജ് മിഷൻ മികച്ച ബസുകളൊരുക്കിയത്. പുതിയ സംവിധാനം  ഹാജിമാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.  മൂന്ന് ​ കമ്പനികൾക്കാണ് ഇത്തവണ ഹജ്ജ് മിഷൻ കരാർ നൽകിയത്. പൊതുമേഖല സ്ഥാപനമായ ‘സപ്റ്റിക്കോ’ യുടെയും സ്വകാര്യ കമ്പനികളായ അൽ കായിദ് , അൽ കർത്വസ് എന്നീ കമ്പനികളുടെയും പുതിയ മോഡൽ ബസുകളാണ് സർവീസ് നടത്തുന്നത്. ഇവയുടെ സൗകര്യങ്ങൾ മികച്ചതാണ്. 

കഴിഞ്ഞ വർഷം സർവീസ് നടത്തിയത്​ ​  പഴയ ബസുകൾ ആയതിനാൽ വഴിയിൽ  കുടുങ്ങുന്നതും  എ സി തകരാറും വലിയ പരാതിക്കിടയാക്കിയിരുന്നു.  450ലേറെ  കിലോമീറ്റർ ദൂരം,  എട്ട്​  മണിക്കൂറിലേറെ നീണ്ട യാത്ര ചെയുന്ന ഹാജിമാർക്ക്  യാത്രാ ക്ഷീണം ഒരു പരിധി വരെ കുറക്കാൻ പുത്തൻ ബസുകൾ സഹായിക്കും. 
ഹാജിമാരെ പോലെ അധികൃതർക്കും    വലിയ സന്തോഷമാണ്  ഇത്​ നൽകുന്നത്. മദീനയിൽ നിന്നും മക്കയിൽ എത്തുന്ന ഹാജിമാരുടെ ബാഗേജുകൾ അവർ വരുന്ന ബസ്സുകളിലാണ് എത്തിക്കുന്നത്. 

പലപ്പോഴും ബസിൽ കൊള്ളാത്ത ബാഗേജുകൾ മറ്റു ബസുകളിൽ കയറ്റുന്നത് അവ  നഷ്​ടപ്പെടുന്നതിന്​ കാരണമായിരുന്നു.  ഇത്തവണ ബസുകൾക്കു പിറകെ തന്നെ  വാനുകളിൽ ഹാജിമാരുടെ ബാഗേജുകൾ എത്തിക്കുന്നതിനാൽ അവ നഷ്​ടപ്പെടുന്നു എന്ന പരാതി കുറയുമെന്നാണ്​ പ്രതീക്ഷ.

Tags:    
News Summary - saudi hajj-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.