റിയാദ്: സൗദി അറേബ്യയിൽ ആശ്വാസത്തിെൻറ ദിനമായിരുന്നു വെള്ളിയാഴ്ച. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ പുതുതായി 92പേർക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1104 ആയി ഉയർന്നതായി സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നാണ്. മദീനയിൽ രണ്ടും മക്കയിൽ ഒരാളുമാണ് മരിച്ചത്. ഇവരെല്ലാം വിദേശികളാണ്. അതേസമയം വെള്ളിയാഴ്ച രണ്ടുപേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗമുക്തരുടെ എണ്ണം 35 ആയി. വെള്ളിയാഴ്ചയും കൂടുതൽ പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത് റിയാദിലാണ്, 46. മദീനയിൽ 19ഉം ഖത്വീഫിൽ 10ഉം ജിദ്ദയിൽ ഏഴും ദമ്മാമിൽ നാലും ദഹ്റാനിലും ബുറൈദയിലും രണ്ട് വീതവും അൽഖോബാറിലും ഹൊഫൂഫിലും ഒരോന്ന് വീതവും രോഗികൾ പുതുതായി രജിസ്റ്റർ ചെയ്തു.
പുതിയ കേസുകളിൽ 10 പേർ കോവിഡ് ബാധിത രാജ്യങ്ങളിൽനിന്ന് സൗദിയിൽ തിരിച്ചെത്തിയവരാണ്. ബാക്കി 82 പേർക്ക് രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽനിന്ന് പകർന്നതാണ്. രോഗികളുടെ എണ്ണത്തിൽ തലസ്ഥാനമായ റിയാദാണ് മുന്നിൽ. ഇതുവരെ 450 കേസുകളാണ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.