റിയാദ്: സൗദി അറേബ്യ ലോകസാമ്പത്തിക ശക്തിയുടെ ഭാഗമാവേണ്ടതുണ്ടെന്ന് കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. ലണ്ടന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ‘ഡെയ്ലി ടെലിഗ്രാഫി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സൗദി വിഷന്‍ 2030െൻറ ഭാഗമായി രാജ്യത്തിെൻറ പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെട്രോളിനെ മാത്രം അവലംബിച്ചുള്ള സാമ്പത്തിക സാഹചര്യത്തില്‍ സൗദിക്ക് മുന്നോട്ടു നീങ്ങാനാവില്ല. യൂറോപ്യന്‍ യൂനിയനില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോഴും വിഷന്‍ 2030െൻറ ഭാഗമായും സൗദിയും ബ്രിട്ടനുമിടയില്‍ ഏറെ സഹകരണം സാധ്യമാവും. സൗദി അരാംകോയുടെ അഞ്ച് ശതമാനും ഓഹരികള്‍ വിപണിയിലിറക്കുന്നതിലൂടെ 100 ബില്യന്‍ ഡോളര്‍ സൗദിക്ക് നേടാനാവുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. സൗദിയുടെ ഭൂമിശാസ്ത്രപരമായ കിടപ്പ് സാമ്പത്തിക വളര്‍ച്ചക്കും വികാസത്തിനും യോജിച്ചതാണ്.
ചരിത്രപരമായ പരിവര്‍ത്തനം വരുത്താന്‍ സൗദി തയാറാവേണ്ടതുണ്ട്. മിതവാദ ഇസ്ലാമിനെ തിരിച്ചുകൊണ്ടുവരിക, വനിതകള്‍ക്ക് ഡ്രൈവിങ് ഉള്‍പ്പെടെ പൗരന്മാരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുക എന്നിവ ഈ പരിവര്‍ത്തനത്തിെൻറ ഭാഗമാണ്. 30 ദശലക്ഷം ജനസംഖ്യയുള്ള സൗദി പൗരന്മാരില്‍ 70 ശതമാനവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. ഇവരില്‍ ഭൂരിപക്ഷവും ബ്രിട്ടന്‍ പോലുള്ള വിദേശ രാജ്യത്ത് വിദ്യാഭ്യാസം പൂര്‍ത്തീകരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. കാലഘട്ടത്തിനനുസരിച്ച് രാജ്യത്തെ പരിവര്‍ത്തിപ്പിക്കുമ്പോള്‍ സ്ത്രീകളുടേത് ഉള്‍പ്പെടെ അവകാശങ്ങള്‍ക്കും മുന്തിയ പരിഗണന ലഭിക്കും. ചുരുങ്ങിയ കാലത്തിനുള്ളിൽ മനുഷ്യാവകാശ രംഗത്ത് സൗദി വന്‍ കുതിപ്പ് നടത്തും. തീവ്രവാദത്തെ ചെറുക്കുന്നതോടൊപ്പം മിത ഇസ്ലാമിനെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തേണ്ട ബാധ്യത കൂടി സൗദിക്കുണ്ട്. മക്ക, മദീന ഹറമുകള്‍ക്കും മുസ്ലീം ലോകത്തിനും സൗദി ഭരണാധികാരികള്‍ നല്‍കുന്ന പ്രാധാന്യം അതിെൻറ അടിസ്ഥാനത്തിലാണ് എന്നും കിരീടാവകാശി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.