റിയാദ്: സൗദിക്കെതിരെ പ്രചരിക്കുന്ന അടിസ്ഥാന രഹിത ആരോപണങ്ങളും വാദമുഖങ്ങളും അടിസ്ഥാനമാക്കി അമേരിക്കന്‍ സെന റ്റ് സ്വീകരിച്ച നിലപാടിനെ സൗദി അറേബ്യ ശക്തമായ ഭാഷയില്‍ അപലപിച്ചു. സെനറ്റിെൻറ നിലപാട് സൗദിയുടെ ആഭ്യന്തര കാ ര്യത്തിലെ ഇടപെടലാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന വിമർശിച്ചു. മേഖലയിലും അന്താരാഷ്ട ്ര തലത്തിലും സൗദിക്കുള്ള മഹത്തായ സ്ഥാനത്തിനെതിരായ നിലപാടാണ് സെനറ്റ് സ്വീകരിച്ചത്.
എന്നാൽ സഖ്യരാഷ്ട്രങ്ങള്‍ എന്ന നിലയിൽ അമേരിക്കയും സൗദിയും തമ്മിലുള്ള സൗഹൃദത്തിന് ഇത് കോട്ടം തട്ടിക്കില്ല. പതിറ്റാണ്ടുകള്‍ നീണ്ട സൗഹൃദമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഈ സൗഹൃദം നിലനിര്‍ത്താന്‍ സൗദി എന്നും ശ്രമിച്ചിട്ടുണ്ട്. അതേ സമയം സെനറ്റ് ഇത്തരം കാര്യങ്ങള്‍ പരിഗണിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം തുറന്നടിച്ചു.
സെനറ്റിെൻറ നിലപാട് അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലും മേഖലയിലും അന്താരാഷ്ട്ര തലത്തിലും സൗദിക്കുള്ള സ്ഥാനത്തിന് ഒരു കോട്ടവും തട്ടിക്കില്ല. തീവ്രവാദത്തെ തടയുന്നതിലും മേഖലയില്‍ സമാധാനം നിലനിര്‍ത്താനും സൗദി എന്നും ശ്രമിച്ചിട്ടുണ്ട്. ഐ.എസിനെ നിര്‍മാര്‍ജനം ചെയ്യാനും യമനില്‍ സമാധാനം പുനഃസ്ഥാപിക്കാനും ഐക്യരാഷ്ട്ര കരാര്‍ നടപ്പാക്കാനും സൗദി ശ്രമിച്ചിട്ടുണ്ട്. മേഖലയില്‍ ഇറാന്‍ നടത്തുന്ന ഇടപെടലുകളെയും സൗദി ചെറുത്തിട്ടുണ്ട്.
എണ്ണ വിപണിയില്‍ ഉല്‍പാദകര്‍ക്കും ഉപഭോക്താക്കള്‍ക്കുമിടിയില്‍ ആരോഗ്യകരമായ ബന്ധം നിലനിര്‍ത്തി വിപണി സന്തുലിതത്വം കാത്തു സൂക്ഷിക്കുന്നതിലും സൗദി സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഊർജം, സാമ്പത്തിക മേഖല എന്നിവയിലും സൗദിക്ക് അവഗണിക്കാനാവാത്ത സ്ഥാനമുണ്ട്. സൗദി, അമേരിക്കന്‍ ബന്ധത്തില്‍ വിള്ളലുകള്‍ സൃഷ്ടിക്കാന്‍ ഉദ്ദേശിക്കുന്നവരുടെ സന്ദേശങ്ങളാണ് അമേരിക്കന്‍ സെനറ്റ് പൊക്കിപ്പിടിക്കുന്നതെന്നും സൗദി മുന്നറിയിപ്പ് നല്‍കി.
്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.