റിയാദിലെ ഭീകരവേട്ട  വീഡിയോ ഗെയിമില്‍

റിയാദ്: കഴിഞ്ഞ ദിവസം റിയാദിലെ അല്‍ യാസ്മിന്‍ ഡിസ്ട്രിക്ടില്‍ ഉണ്ടായ ഭീകരവേട്ട വീഡിയോ ഗെയിമായി. പൊലീസ് നടപടിയുടെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഓപറേഷന്‍ ആരംഭിക്കുന്നതു മുതല്‍, ഭീകരര്‍ മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതും വാഹനത്തിനുള്ളില്‍ വെച്ച് വെടിയേറ്റ് വീഴുന്നതുമൊക്കെ സമീപവാസികള്‍ മൊബൈലുകളില്‍ ചിത്രീകരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വീഡിയോ ഗെയിം തയാറാക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ഈ ഗെയിമുകള്‍ക്ക് ലഭിക്കുന്നത്. പല മാതൃകകളിലുള്ള ഗെയിമുകള്‍ പ്രചരിക്കുന്നുണ്ട്. 

Tags:    
News Summary - saudi game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.