റിയാദ്: സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷത്തിന് സമാപനം കുറിച്ച് ഇന്ന് (ഫെബ്രുവരി 23, ഞായറാഴ്ച) രാത്രി 10ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ വർണമനോഹരമായ വെടിക്കെട്ട് അരങ്ങേറും. മാനത്ത് കോടിക്കണക്കിന് നക്ഷത്രങ്ങൾ പൂത്തുമലരും. റിയാദിൽ കിങ് അബ്ദുല്ല ഫൈനാൻഷ്യൽ സെൻററിലാണ് വെടിക്കെട്ട്. റിയാദ് മെട്രോയുടെ ഏറ്റവും വലിയ സ്റ്റേഷനായ കിങ് അബ്ദുല്ല ഫൈനാൻഷ്യൽ ഡിസ്ട്രിക്റ്റ് (കാഫ്ഡ്) സ്റ്റേഷനിലെത്തിയാൽ ഏറ്റവും സൗകര്യപ്രദമായി വെടിക്കെട്ട് വിസ്മയം കൺകുളിർക്കെ കാണാം.
ബ്ലൂ, പർപ്പിൾ, യെല്ലോ ട്രയിനുകളിൽ നേരിട്ടും ബാക്കി ഓറഞ്ച്, റെഡ്, ഗ്രീൻ ട്രെയിനുകളിൽ നിശ്ചിത സ്റ്റേഷനുകളിൽ വെച്ച് ട്രയിനുകൾ മാറിക്കയറിയും ഏറ്റവും സുഗമമായ മെട്രോ യാത്രയിലൂടെ റിയാദ് നഗരവാസികൾക്ക് വെടിക്കെട്ട് ആസ്വദിക്കാൻ കിങ് അബ്ദുല്ല ഫൈനാൻഷ്യൽ സെൻററിൽ എത്താൻ കഴിയും. മെട്രോ ഇല്ലാത്ത സ്ഥലങ്ങളിൽനിന്ന് ബസുകളെയും ആശ്രയിക്കാം. ജിദ്ദ, ദമ്മാം, അൽ അഹ്സ, ബുറൈദ, ഹാഇൽ, സകാക, മദീന, തബൂക്ക്, നജ്റാൻ, അബഹ, ത്വാഇഫ്, ജീസാൻ, അൽ ബാഹ, അറാർ തുടങ്ങിയ മറ്റ് നഗരങ്ങളിലും രാത്രി 10ന് വെടിക്കെട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.