സൗദി മുൻ ആരോഗ്യ മന്ത്രി അന്തരിച്ചു

ജിദ്ദ: സൗദി അറേബ്യയുടെ മുൻ ആരോഗ്യ മന്ത്രി ഡോ. ഉസാമ അബ്​ദുൽ മജീദ്​ അൽശുബക്ഷി അന്തരിച്ചു. 1995 മുതൽ 2003 വരെയാണ്​ അദ്ദേഹം ആരോഗ്യ മന്ത്രിയായി സേവനം അനുഷ്​ഠിച്ചത്​. 1943-ൽ ജിദ്ദയിലാണ് അദ്ദേഹത്തി​െൻറ​ ജനനം. 2015 വരെ ജർമനിയിലെ സൗദി അറേബ്യയുടെ അംബാസഡർ, കിങ്​ ഫഹദ് സെൻറർ ഫോർ മെഡിക്കൽ സയൻസ്​ ഡയറക്ടർ ബോർഡ് അംഗം, കിങ്​ അബ്​ദുൽ അസീസ് സർവകലാശാല ഡയറക്ടർ, റോയൽ കോർട്ട്​ ഉപദേശകൻ തുടങ്ങി വിവിധ ഭരണ, മെഡിക്കൽ, അക്കാദമിക് സ്ഥാനങ്ങളിൽ സേവനമനുഷ്​ടിച്ചിട്ടുണ്ട്​.

ജർമനിയിലെ എർലാംഗൻ സർവകലാശാലയിൽ നിന്ന് ആന്തരിക രോഗങ്ങളിൽ ഡോക്ടറേറ്റും ഐറിഷ് റോയൽ കോളജ് ഓഫ് സർജൻസി​െൻറ ഓണററി ഫെലോഷിപ്പും നേടിയിട്ടുണ്ട്​. മൃതദേഹം വെള്ളിയാഴ്​ച അസ്​ർ നമസ്​കാര ശേഷം ജിദ്ദയിലെ ഉമ്മുനാ ഹവ്വ മഖ്​ബറയിൽ ഖബറക്കി.

Tags:    
News Summary - Saudi former health minister died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.