സൗദിയിൽ മത്സ്യബന്ധന മേഖലയിൽ സ്വദേശിവത്​കരണം ഇന്ന്​ മുതൽ

ജിദ്ദ: സൗദിയില്‍ മത്സ്യ ബന്ധന മേഖലയിലെ സ്വദേശിവത്​കരണത്തിന് ഞായറാഴ്​ച തുടക്കമാകും. രാജ്യത്ത് മത്സ്യബന്ധനം നടത്തുന്ന ഓരോ ബോട്ടിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്നതാണ് പുതിയ നിബന്ധന. നിയമം പാലിക്കാത്ത ബോട്ടുകള്‍ക്ക് ഞായറാഴ്​ച മുതല്‍ കടലിലിറങ്ങാന്‍ അനുവാദം ലഭിക്കില്ല. പരിസ്​ഥിതി, ജല, കൃഷി മന്ത്രാലയത്തി​​​െൻറ നേതൃത്വത്തിലാണ് മത്സ്യബന്ധന മേഖലയിലെ സ്വദേശിവത്​കരണ നടപടികള്‍ക്ക്​ തുടക്കം കുറിക്കുന്നത്. രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതി​​​െൻറ ഭാഗമായുള്ള ഒരുക്കങ്ങള്‍ സൗദിയിലെ വിവിധ ഫിഷിംഗ് ഹാര്‍ബറുകളില്‍ പൂര്‍ത്തിയായി. ഞായറാഴ്​ച മുതല്‍ കടലിലറങ്ങുന്ന ഓരോ ബോട്ടിലും ഒരു സ്വദേശി ജോലിക്കാരനെങ്കിലും ഉണ്ടായിരിക്കണം. എങ്കില്‍ മാത്രമേ ബോട്ടുകള്‍ക്ക് മല്‍സ്യബന്ധനം നടത്താന്‍ അനുവാദം ലഭിക്കൂ.


സ്വദേശികള്‍ക്ക് മല്‍സ്യബന്ധന മേഖലയില്‍ കൂടി തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കുകയാണ് അധികൃതരുടെ ലക്ഷ്യം. പാരമ്പര്യമായി ഈ മേഖലയില്‍ തൊഴിലെടുത്തിരുന്ന ചെറിയൊരു വിഭാഗം സ്വദേശികളാണ് നിലവിൽ ജോലി ചെയ്യുന്നത്. പുതുതലമുറിയിലെ യുവാക്കള്‍ പലകാരണങ്ങളാൽ ഈ രംഗത്തേക്ക് കടന്നുവരാന്‍ മടിക്കുന്നുണ്ട്. മറ്റു ജോലിയെക്കാള്‍ പ്രായാസമേറിയതും അതിനനുസരിച്ച്​ വേതനം ലഭിക്കാത്തതും ദിവസങ്ങളോളം നടുക്കടലില്‍ കഴിയേണ്ടതുമെല്ലാം യുവാക്കളെ പിന്നോട്ടടിപ്പിക്കുന്നു. ഇതോടെ മന്ത്രാലയത്തി​​​െൻറ പുതിയ നിർദേശം എങ്ങിനെ നടപ്പിലാക്കുമെന്നതും ബോട്ടുടമകളെ ആശങ്കയിലാക്കുന്നുണ്ട്. ഈ മേഖലയില്‍ ഇന്ത്യക്കാരും ബംഗ്ലാദേശികളുമടങ്ങുന്ന വിദേശികളാണ് ഭൂരിഭാഗവും ജോലി ചെയ്യുന്നത്. ഇന്ത്യക്കാരില്‍ തമിഴ്നാട്ടില്‍ നിന്നുളളവരാണ് ഭൂരിഭാഗമെങ്കിലും മലയാളികളും തൊഴിലെടുക്കുന്നുണ്ട്.

Tags:    
News Summary - saudi fishing news-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.