സോന ജ്വല്ലറി ലിറ്റിൽ നൂറ കളക്​ഷൻസ്​ ജിദ്ദയിൽ ഉദ്​ഘാടനം ചെയ്​തു

ജിദ്ദ: സോന ജ്വല്ലറിയുടെ എട്ടാമത് ഷോറൂം ലിറ്റിൽ നൂറ കളക്​ഷൻസ്​ ജിദ്ദ ബലദിൽ പാണക്കാട്​ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജിദ്ദയിലെ പ്രമുഖർ ഉദ്​ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. കുട്ടികൾക്കും കൗമാരക്കാർക്കും ഇണങ്ങിയ സ്വർണ, ഡയമണ്ട്സ്​ ആഭരണങ്ങളുമായി ജിദ്ദ ബലദ് ക്യൂൻസ്​ ബിൽഡിങിനു സമീപമാണ് ലിറ്റിൽ നൂറ കളക്​ളഷൻസ്​ പ്രവർത്തനം തുടങ്ങിയത്​. 

ഉപഭോകതാക്കളുടെ സംതൃപ്തിയും സന്തോഷവുമാണ് തങ്ങളുടെ വിജയമെന്നും ആ വിശ്വാസം കാത്തുസൂക്ഷിക്കുന്നതിൽ കൃത്യത പുലർത്തുന്നതോടൊപ്പം  പുതിയ ഡിസൈനുകളും ആഭരണങ്ങളും വിപണിയിൽ എത്തിക്കുമെന്നും മാനേജിങ്​ ഡയറക്​ടർ കെ.വി.മോഹൻ, മാനേജിങ്​ പാട്​ണർമാരായ സോന മോഹൻ,ശ്യാംമോഹൻ,വിവേക്​ മോഹൻ, ജനറൽ മാനേജർ സൂരജ്​ നമ്പ്യാർ, അഡ്​മിനിസ്​ട്രേഷൻ മാനേജർ ടി.ജിൻഷാദ്​ പറഞ്ഞു. ഉന്നതനിലവാരമുള്ള ഉൽപന്നം നൽകി ഉപഭോകതാക്കളുടെ സംതൃപ്തി നേടുക എന്നതാണ് സോനയുടെ ലക്ഷ്യം. 1984ൽ റിയാദിലാണ് സോനയുടെ ആദ്യ റീട്ടെയിൽ ഷോറൂം പ്രവർത്തനം ആരംഭിക്കുന്നത്. തുടർന്ന് ജിദ്ദ, ദമ്മാം, ഹുഫൂഫ്, ജുബൈൽ, ഖമീസ്​ മുശൈത്​ തുടങ്ങിയ നഗരങ്ങളിലേക്ക് സോന വ്യാപിച്ചു.  

Tags:    
News Summary - saudi events

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.