പി.​ഐ.​എ​ഫ് ഗ​വ​ർ​ണ​ർ യാ​സി​ർ അ​ൽ​റു​മ​യ്യാ​ൻ

സൗ​ദി സ​മ്പ​ദ്‌​വ്യ​വ​സ്ഥ ശ​ക്ത​വും സു​സ്ഥി​ര​വും; പു​തി​യ നി​ക്ഷേ​പ പ​ദ്ധ​തി​ക​ൾ ഉ​ട​ൻ -യാ​സി​ർ അ​ൽ​റു​മ​യ്യാ​ൻ

റി​യാ​ദ്: ആ​ഗോ​ള സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ ക​രു​ത്തു​ള്ള​വി​ധം സൗ​ദി അ​റേ​ബ്യ​യു​ടെ സ​മ്പ​ദ്‌​വ്യ​വ​സ്ഥ അ​തി​ശ​ക്ത​വും സു​സ്ഥി​ര​വു​മാ​ണെ​ന്ന് പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ട് (പി.​ഐ.​എ​ഫ്) ഗ​വ​ർ​ണ​ർ യാ​സി​ർ അ​ൽ​റു​മ​യ്യാ​ൻ പ്ര​സ്താ​വി​ച്ചു. ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഇ​നി​ഷ്യേ​റ്റി​വി​െൻറ (എ​ഫ്.​ഐ.​ഐ) ഭാ​ഗ​മാ​യി ന​ട​ന്ന നാ​ലാ​മ​ത് എ​ഫ്.​ഐ.​ഐ പ്ര​യോ​റി​റ്റി സ​മ്മി​റ്റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ടു​ത്ത അ​ഞ്ച് വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ബ്ലി​ക് ഇ​ൻ​വെ​സ്​​റ്റ്​​മെൻറ്​ ഫ​ണ്ടി​െൻറ സു​പ്ര​ധാ​ന പ്ര​വ​ർ​ത്ത​ന ത​ന്ത്ര​ങ്ങ​ൾ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം സ​മ്മേ​ള​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചു. വൈ​വി​ധ്യ​വും വ​ഴ​ക്ക​വു​മു​ള്ള ഫ​ണ്ടി​െൻറ നി​ക്ഷേ​പ പോ​ർ​ട്ട്‌​ഫോ​ളി​യോ ആ​ഗോ​ള സാ​മ്പ​ത്തി​ക മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് വേ​ഗ​ത്തി​ൽ പൊ​രു​ത്ത​പ്പെ​ടാ​ൻ പ്രാ​പ്ത​മാ​ണെ​ന്ന​താ​ണ് ഇ​തി​െൻറ സ​വി​ശേ​ഷ​ത​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഫ​ണ്ടി​െൻറ നി​ക്ഷേ​പ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കാ​നും ലാ​ഭം വ​ർ​ധി​പ്പി​ക്കാ​നു​മു​ള്ള നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​ണ്. ഇ​തി​െൻറ ഭാ​ഗ​മാ​യി അ​ന്താ​രാ​ഷ്​​ട്ര ആ​സ്തി മാ​നേ​ജ​ർ​മാ​രു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം ശ​ക്ത​മാ​ക്കു​ന്ന​തി​ലൂ​ടെ മൂ​ന്നാം ക​ക്ഷി​ക​ളി​ൽ നി​ന്ന് കൂ​ടു​ത​ൽ മൂ​ല​ധ​നം ആ​ക​ർ​ഷി​ക്കാ​നാ​ണ് ഫ​ണ്ട് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും യാ​സി​ർ അ​ൽ​റു​മ​യ്യാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Saudi economy is strong and stable; new investment plans coming soon - Yasir Al-Rumayyan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.