റിയാദ്: സൗദിയില്‍ നാലായിരം റിയാലില്‍ കുറഞ്ഞ ശമ്പളമുള്ള വിദേശികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് ശൂറ കൗണ്‍സില്‍ അംഗം അഭിപ്രായപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിെൻറ വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനത്തില്‍ നല്‍കിയ ശിപാര്‍ശയിലാണ് ഡോ.ഫഹദ് ബിന്‍ ജുമുഅ ഇക്കാര്യം നിര്‍ദേശിച്ചത്. പല വിദേശികളും ഡ്രൈവിംങ് ലൈസന്‍സ് ഉപയോഗിച്ച് സ്വതന്ത്രമായി തൊഴില്‍ ചെയ്യുന്നവരാണ്. ഇത് ലൈസന്‍സ് നല്‍കുന്നതിെൻറ ലക്ഷ്യത്തിന് വിരുദ്ധമാണ്. കൂടാതെ സ്വദേശികള്‍ക്ക് തൊഴിലും വരുമാനവും ലഭിക്കുന്നതിനും ഇത് തടസ്സമാവുന്നുണ്ട്. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത്തരം സ്വതന്ത്ര ജോലിക്കാരായ വിദേശികളെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് ഡാ. ഫഹദ് പറഞ്ഞു.
ഡ്രൈവിങ് ലൈസന്‍സ് ഉപയോഗിക്കുന്നതിെൻറ ഭാഗമായി വന്നുചേര്‍ന്നേക്കാവുന്ന പിഴകള്‍ അടക്കാനും കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രയാസമാവും. അതിനാല്‍ ഹൗസ് ഡ്രൈവര്‍മാര്‍, സ്ഥാപനങ്ങളിലെ ഡ്രൈവര്‍ തസ്തികയില്‍ റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ എന്നിവര്‍ക്ക് ഒഴികെ നാലായിരം റിയാലില്‍ കുറഞ്ഞ വരുമാനക്കാര്‍ക്ക് ലൈസന്‍സ് നല്‍കരുതെന്നാണ് ആഭ്യന്തര മന്ത്രാലയത്തോട് ശൂറ കൗണ്‍സില്‍ അംഗം നിര്‍ദേശിച്ചത്. ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതില്‍ നിബന്ധന വെക്കാതിരുന്നത് കാരണം രാജ്യത്ത് വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
നിരത്തുകളില്‍ തിരക്കും അപകട നിരക്കും വര്‍ധിക്കാനും ഇത് കാരണമായി. സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന് കൃത്യമായ മാനദണ്ഡം ഉണ്ടായിരിക്കണമെന്നും ശൂറ കൗണ്‍സില്‍ അംഗം ആഭ്യന്തര മന്ത്രാലയത്തോട് അഭ്യര്‍ഥിച്ചു. 2016ലെ കണക്കനുസരിച്ച് രാജ്യത്ത് 11.6 ദശലക്ഷം വിദേശികളാണുള്ളത്. ഇതില്‍ 10.8 ദശലക്ഷം പേരും ലേബര്‍ ഗണത്തിലുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്രയധികം കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ വാഹനവും ഡ്രൈവിങ് ലൈസന്‍സും കരസ്ഥമാക്കുന്നത് നീതീകരിക്കാനാവില്ലെന്നും ഡോ. ഫഹദ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.