റിയാദ്: കോവിഡ്-19 പ്രതിരോധത്തിന് ലോകാരോഗ്യ സംഘടനക്ക് സൗദി അറേബ്യയുടെ ധനസഹായം. 100 ക ോടി ഡോളറാണ് സൗദി ഭരണാധികാരി സല്മാന് രാജാവ് സഹായമായി നൽകുമെന്ന് അറിയിച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് വൈറസ് പടരുകയാണ്. ഈ സാഹചര്യത്തില്‍ ലോകരാജ്യങ്ങളോട് ലോകാരോഗ്യ സംഘടന സഹായം അഭ്യര്‍ഥിച്ചിരുന്നു. ഇത് പരിഗണിച്ചാണ് സൗദിയുടെ ആദ്യഘട്ടമായിതന്നെ ഇത്രയും വലിയ തുക സഹായമായി പ്രഖ്യാപിച്ചത്. 100 കോടി ഡോളര്‍ സഹായം ഉടന്‍ അനുവദിക്കാന്‍ സല്മാന് രാജാവ് ഉത്തരവിട്ടു. രോഗപ്രതിരോധ രംഗത്ത് അടിസ്ഥാന സൗകര്യങ്ങളൊരുക്കാനാണ് സഹായം. ലോകാരോഗ്യ സംഘടനയുമായി കോവിഡ് വ്യാപനം തടയാന്‍ പ്രവര്‍ത്തിക്കുമെന്നും
സൗദിയും സംഘടനയും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. സല്മാന് രാജാവിെൻറയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാെൻറയും മനുഷ്യത്വപിന്തുണയെ അഭിനന്ദിക്കുന്നതായി ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.