റിയാദ്: സൗദി തലസ്ഥാന നഗരിയില്‍ സേവനമനുഷ്ഠിക്കുന്ന ദന്ത ഡോക്ടര്‍മാരുടെ കരാര്‍ പുതുക്കുന്നതിന് സിവില്‍ സര്‍വീസ് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. സ്വദേശിവത്കരണത്തിെൻറ ഭാഗമായാണ് പുതിയ നീക്കമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. സ്വദേശികളായ ദന്ത ഡോക്ടര്‍മാര്‍ തൊഴില്‍ രഹിതരായി ഉണ്ടായിരിക്കെ ഇതേ തസ്തികയിലെ വിദേശികളുടെ കരാര്‍ പുതുക്കാന്‍ സ്വദേശിവത്കരണനയം അനുവദിക്കുന്നില്ലെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയം വിശദീകരിച്ചു. നിലവിലുള്ള വിദേശി ദന്ത ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ കാലാവധി തീരുന്നതോടെ തല്‍സ്ഥാനത്ത് സ്വദേശികളെ നിയമിക്കാനാണ് മന്ത്രാലയത്തിെൻറ നിര്‍ദേശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം 15 വര്‍ഷം പൂര്‍ത്തിയാക്കിയ ഡോക്ടര്‍മാരുടെ കരാര്‍ പുതുക്കുന്നതിന് സിവില്‍ സര്‍വീസ് മന്ത്രാലയം അനുമതി നല്‍കി. എന്നാല്‍ അസിസ്റ്റൻറ് തസ്തികയിലുള്ള വിദേശ ഡോക്ടര്‍മാരുടെ തൊഴില്‍ കരാര്‍ ഒരു വര്‍ഷത്തേക്ക് മാത്രമായി പുതുക്കുന്നതിന് നിബന്ധന ഏര്‍പ്പെടുത്തി. അതേ സമയം റിയാദ് പ്രവിശ്യക്ക് പുറത്തുള്ള ഡോക്ടര്‍മാര്‍ക്ക് നിയമം ബാധകമാണോ എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.