ആറ്റിങ്ങൽ സ്വദേശി സൗദിയിൽ മരിച്ചു

റിയാദ്​: തിരുവനന്തപുരം ആറ്റിങ്ങൽ തോന്നക്കൽ സ്വദേശി പുതുവൽവിള വീട്ടിൽ മുഹമ്മദ് ഇസ്മാഇൗൽ (58) സൗദി അറേബ്യയിൽ മരിച്ചു. റിയാദിൽ നിന്ന് 560 കിലോമീറ്റർ അകലെ സുലെയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്​: ഇബ്രാഹീം. മാതാവ്​: റഹീമ ബീവി. ഭാര്യ: ആരിഫ ബീവി. മക്കൾ: അൻസി, അൻസാർ, അസി. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സു​െലയിലെ സാമൂഹിക പ്രവർത്തകരായ സിദീഖ് കൊപ്പം, ഹംസ കണ്ണൂർ എന്നിവരെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂരി​െൻറ നേതൃത്വത്തിൽ യൂനുസ് കൈതക്കോടൻ, ഇസ്ഹാഖ് താനൂർ എന്നിവർ രംഗത്തുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സുലെയിലിൽ ഖബറടക്കും.

Tags:    
News Summary - saudi death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.