ഈത്തപ്പന കൃഷിക്ക് വിദേശ വിസ അനുവദിക്കും - തൊഴില്‍ വകുപ്പ്

റിയാദ്: ഈത്തപ്പന കൃഷിക്ക് വിദേശി ജോലിക്കാരെ റിക്രൂട്ട് ചെയ്യാന്‍ വിസ നല്‍കുമെന്ന് സൗദി തൊഴില്‍, സാമൂഹ്യക്ഷേമ മന്ത്രാലയം വ്യക്മാക്കി. ഇത്തപ്പനകളെ ബാധിക്കുന്ന കൃമി കീടങ്ങളെ അകാറ്റാനും ആവശ്യമായ അണുനശീകരണവും പരിചരണവും നല്‍കാനും ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്ത സാഹചര്യത്തിലാണ് വിദേശികള്‍ക്ക് വിസ നല്‍കാന്‍ മന്ത്രാലയം തീരുമാനിച്ചത്. ചുവന്ന ചെള്ളുകള്‍ ഈത്തപ്പനകളെ ആക്രമിച്ചാല്‍ വംശനാശം വരെ സംഭവിച്ചേക്കുമെന്നതിനാല്‍ ഇത്തരം കൃഷ്യിടങ്ങള്‍ നിലനില്‍പിന്‍െറ ഭീഷണിയിലാണ്. ചെള്ളുകള്‍ നശിപ്പിച്ച ഈത്തപ്പന പറിച്ചുമാറ്റി പുതിയ തൈ വെച്ച് പടിപ്പിക്കാന്‍ ദീര്‍ഘകാലമെടുക്കുമെന്നതിനാലാണ് ഈ മേഖലയില്‍ സ്വദേശിവത്കരണം പാലിക്കാതെ വിദേശികളെ നിയമിക്കാനും റിക്രൂട്ട് ചെയ്യാനും മന്ത്രാലയം അനുമതി നല്‍കുന്നത്.സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി 2011 മുതല്‍ സൗദിയില്‍ നടപ്പാക്കിവരുന്ന നിതാഖാത്ത് വ്യവസ്ഥയില്‍ ഓരോ തൊഴില്‍ മേഖലക്കും വിവിധ അനുപാതത്തിലുള്ള സ്വദേശികളുടെ ശതമാനാണ് നിശ്ചയിച്ചിരിക്കുന്നത്. മൊബൈല്‍ കടകളിലും മെയ്ന്‍റനന്‍സ് ജോലികളിലും 100 ശതമാനം സ്വദേശികളെ നിയമിച്ചപ്പോള്‍ നിര്‍മാണ, കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശികളുടെ അനുപാതം വളരെ കുറവാണ്. കാര്‍ഷിക മേഖലയിലും സ്വദേശിവത്കരണം നിര്‍ദേശിച്ചിരുന്നെങ്കിലും അനിവാര്യ ഘട്ടത്തില്‍ പുതിയ സംവിധാനത്തിലൂടെ നിതാഖാത്തിനെ മറികടക്കാനാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ നീക്കം.

Tags:    
News Summary - saudi dates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.