സൗദി ദമ്മാമിൽ വാഹനാപകടം: മൂന്ന് മലയാളികൾ മരിച്ചു

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ അബ്ഖൈഖിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചു. പാലക്കാട് സ്വദേശി ഫിറോസ ് ഖാൻ, മൂവാറ്റുപുഴ സ്വദേശി അനിൽ തങ്കപ്പൻ, തിരുവന്തപുരം സ്വദേശി ശൈലേഷ് എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന നിസ്സാൻ അർമദ കാറിലേക്ക് എതിരെ വന്ന ട്രെയിലർ ഇടിച്ചു കയറുകയായിരുന്നു.

വാഹനം പൂർണമായി തകരുകയും മൂന്നു പേരും സംഭവ സ്ഥലത്തു തന്നെ മരണമടയുകയും ചെയ്തു. മൃതദേഹങ്ങൾ ഹഫൂഫിലെ കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകുന്നേരം 6.30 ഒാടെയാണ് അപകടം.

അബ്ഖൈഖിൽ നിന്ന് 100 കിലോമീറ്റർ അകലെ ഹർദ് പെട്രോൽ പമ്പിനും 13 കിലോമീറ്റർ അകലെയാണ് സംഭവം. പാവർപവർ ബിസിനസ് നടത്തുന്ന മൂവരും ജോലിയാവർശ്യാർഥം ഹർദിൽ പോയി മടങ്ങുകയായിരുന്നു. ഇവരുടെ കാർ കേടായതിനെ തുടർന്ന് അബ്ഖൈഖിൽ നിന്ന് സുഹൃത്ത് മുഹമ്മദ് നാസറി​​​െൻറ വാഹനവുമായാണ് യാത്ര തുടർന്നത്.

Tags:    
News Summary - Saudi Dammam Accident Malayalis died -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.