റിയാദ്: ബഹ്റൈനിൽ നടന്ന ഗൾഫ് ഉച്ചകോടിയുടെ ഫലങ്ങളെ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രശംസിച്ചു. ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മനാമയിൽനിന്ന് മടങ്ങവേ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആലു ഖലീഫ, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ സൽമാൻ ബിൻ ഹമദ് ആലു ഖലീഫ എന്നിവർക്ക് അയച്ച സന്ദേശത്തിലാണ് പ്രശംസ.
ഉച്ചകോടിയിൽ ബഹ്റൈൻ രാജാവും കിരീടാവകാശിയും നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദക്കും നന്ദി അറിയിച്ചു.
ജി.സി.സി സുപ്രീം കൗൺസിൽ 46ാമത് സമ്മേളനത്തിൽ നേടിയ നല്ല ഫലങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സൗദി-ബഹ്റൈൻ കോഓഡിനേഷൻ കൗൺസിലിെൻറ ചട്ടക്കൂടിനുള്ളിൽ നടന്ന സംയുക്ത ചർച്ചകൾ സൗദി രാജാവിെൻറയും ബഹ്റൈൻ രാജാവിെൻറയും നേതൃത്വത്തിൽ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത സ്ഥിരീകരിച്ചതായി കിരീടാവകാശി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.