കെയ്​റോയിലെത്തിയ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനെ ഈജിപ്​ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസിസി സ്വീകരിക്കുന്നു

സൗദി കിരീടാവകാശിയുടെ വിദേശപര്യടനം തുടങ്ങി

ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാ​െൻറ വിദേശപര്യടനം തുടങ്ങി. തിങ്കളാഴ്​ചയാണ്​ ഈജിപ്​ത്​,​ ​ജോർദാൻ, തുർക്കി എന്നീ രാജ്യങ്ങൾ സന്ദർശിക്കാൻ കിരീടാവകാശി പുറപ്പെട്ടത്​. സന്ദർത്തിനിടയിൽ ഈ രാജ്യങ്ങളിലെ ഭരണാധികാരിയുമായി കിരീടാവകാശി കൂടിക്കാഴ്ച നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളും വിവിധ മേഖലകളിൽ അവ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും പൊതുതാൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്യും.

ഈജിപ്​തിലാണ്​ കിരീടാവകാശിയുടെ ആദ്യ സന്ദർശനം. കെയ്​റോവിലെത്തിയ കിരീടാവകാശിയെ ഈജിപ്​ഷ്യൻ പ്രസിഡൻറ്​ അബ്​ദുൽ ഫത്താഹ്​ അൽസീസി സ്വീകരിച്ചു. കിരീടാവകാശിയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിൽ ഊർജ മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സൽമാൻ, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ അമീർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ്, കായിക മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ.

ആഭ്യന്തര മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ സഊദ്​ ബിൻ നാഇഫ്​, നാഷനൽ ഗാർഡ് മന്ത്രി അമീർ അബ്​ദുല്ല ബിൻ ബന്ദർ, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, സാംസ്കാരിക മന്ത്രി അമീർ ബദർ ബിൻ അബ്​ദുല്ല, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ ഡോ. മുസൈദ് ബിൻ മുഹമ്മദ് അൽഐബാൻ, സഹമന്ത്രിയും ശൂറ കൗൺസിൽകാര്യ കാബിനറ്റ് അംഗവുമായ ഡോ. ഇസ്സാം ബിൻ സഈദ്, വാണിജ്യമന്ത്രിയും വാർത്താവിതരണ മന്ത്രിയുമായ ഡോ. മാജിദ് അൽഖസബി, സഹമന്ത്രിയും കാബിനറ്റ് അംഗവുമായ മുഹമ്മദ് അൽശൈഖ്​, നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽ ഫാലിഹ്, സിവിൽ ഏവിയേഷൻ അതോറിറ്റി ചെയർമാൻ അബ്​ദുൽ അസീസ് അൽ ദുവൈലജ് എന്നിവരുണ്ട്​.

Tags:    
News Summary - Saudi Crown prince foreign visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.