സൗദി കിരീടാവകാശിയും ലെബനൻ പ്രസിഡൻറും
Posted On
date_range Updated On
date_range ലെബനാനിലെ സാഹചര്യങ്ങൾ വിലയിരുത്തി സൗദി കിരീടാവകാശിയും ലെബനൻ പ്രസിഡൻറും
റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ലെബനൻ പ്രസിഡൻറ് ജോസഫ് ഔണും തമ്മിൽ ടെലിഫോൺ ചർച്ച നടത്തി. ലെബനനിലെയും സമീപ മേഖലകളിലെയും നിലവിലെ സുരക്ഷാ-രാഷ്ട്രീയ സാഹചര്യങ്ങളും പുതിയ സംഭവവികാസങ്ങളുമാണ് ഇരുനേതാക്കളും പ്രധാനമായും വിലയിരുത്തിയത്.
മേഖലയിൽ സുരക്ഷയും സമാധാനവും പുനഃസ്ഥാപിക്കുന്നതിനായി നിലവിൽ നടന്നുവരുന്ന വിവിധ ശ്രമങ്ങളെക്കുറിച്ചും ചർച്ചയിൽ ഇരുപക്ഷവും സംസാരിച്ചു. ലെബനന് പ്രതിസന്ധി ഘട്ടങ്ങളിൽ സൗദി അറേബ്യ നൽകിവരുന്ന ശക്തമായ പിന്തുണയ്ക്ക് പ്രസിഡൻറ് ജോസഫ് ഔൺ പ്രത്യേക നന്ദി രേഖപ്പെടുത്തി. കൂടാതെ, പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ സൗദി ഭരണകൂടം നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.