ജൂബൈൽ കോറോഷൻ കോൺഫറൻസ്​ ഉദ്​ഘാടന ചടങ്ങ്​

ജൂബൈൽ കോറോഷൻ കോൺഫറൻസിന് പ്രൗഢ തുടക്കം

ജൂബൈൽ: അസോസിയേഷൻ ഫോർ മെറ്റീരിയൽസ് പ്രൊട്ടക്ഷൻ ആൻഡ് പെർഫോമൻസും (എ.എം.പി.പി) റോയൽ കമീഷൻ ഫോർ ജൂബൈൽ ആൻഡ് യാംബുവും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ജൂബൈൽ കോറോഷൻ കോൺഫറൻസ് ആൻഡ് എക്സിബിഷൻ 2026’ ന് തുടക്കമായി.

ജൂബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിലെ കിങ് അബ്​ദുല്ല കൾച്ചറൽ സെൻററിൽ ആരംഭിച്ച മൂന്ന് ദിവസത്തെ ഈ അന്താരാഷ്​ട്ര സംഗമത്തിൽ 1,500-ലധികം പ്രതിനിധികളും 64 പ്രഭാഷകരുമാണ് പങ്കെടുക്കുന്നത്.

വ്യാവസായിക മേഖലയിലെ അസറ്റ് ഇൻറഗ്രിറ്റി, നോൺ-ഡിസ്ട്രക്ടിവ് ടെസ്​റ്റിങ്, ഇൻസുലേഷന് കീഴിലെ കോറോഷൻ, കാതോഡിക് പ്രൊട്ടക്ഷൻ, അഡ്വാൻസ്ഡ് കോട്ടിങ്‌സ് എന്നിവക്കൊപ്പം കോറോഷൻ മോണിറ്ററിങ്ങിലും വ്യാവസായിക പരിശോധനകളിലുമുള്ള ആർട്ടിഫിഷ്യൽ ഇൻറലിജൻസി​ന്റെ (എ.ഐ) ഉപയോഗവും സമ്മേളനത്തിൽ പ്രധാന ചർച്ചാവിഷയമാകും.

അസോസിയേഷൻ ഫോർ മെറ്റീരിയൽസ് പ്രൊട്ടക്ഷൻ ആൻഡ് പെർഫോമൻസി​െൻറ സഹകരണത്തോടെ നടക്കുന്ന ഈ പരിപാടിയിൽ മലയാളിയായ എ.എം.പി.പി അംഗീകൃത പ്രഫഷനൽ സഫയർ മുഹമ്മദ് ‘കോററോഷൻ കണ്ട്രോൾ ആൻഡ് റീഹാബിലിറ്റേഷൻ ഓഫ് ട്രാൻസ്പോർടെഷൻ സ്ട്രക്ചേർസ്’ എന്ന വിഷയം അവതരിപ്പിക്കുന്നുണ്ട്.

വ്യാവസായിക സ്ഥാപനങ്ങളുടെ വിശ്വസനീയത ഉറപ്പാക്കുന്നതിനും ആസ്തികളുടെ ദീർഘകാല ഉപയോഗം, സുരക്ഷ, പ്രവർത്തനക്ഷമത എന്നിവ വർധിപ്പിക്കുന്നതിനുമുള്ള നൂതനവും പ്രായോഗികവുമായ പരിഹാരങ്ങൾ പങ്കുവെക്കുന്നതിനുള്ള സുപ്രധാന വേദിയാണ് ഈ സമ്മേളനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.