അറബ് ലീഗിന് കിസ്‌വ കഷ്​ണം സമ്മാനിച്ച്​ സൗദി അറേബ്യ

റിയാദ്: കഅ്ബയുടെ മൂടുപടമായ കിസ്‌വയുടെ ഒരു ഭാഗം അറബ് ലീഗിന് സമ്മാനമായി സൗദി അറേബ്യ കൈമാറി. ഈജിപ്ത്​ ആസ്ഥാനമായ കെയ്‌റോവിൽ നടന്ന അറബ് ലീഗ് കൗൺസിൽ യോഗത്തിലാണ് ഈ സുപ്രധാന ചടങ്ങ് നടന്നത്.

സൽമാൻ രാജാവി​െൻറ പ്രത്യേക നിർദ്ദേശപ്രകാരമാണ് വിദേശകാര്യ ഉപമന്ത്രി എൻജി. വലീദ് അൽഖുറൈജി കിസ്‌വയുടെ ബെൽറ്റി​െൻറ ഒരു ഭാഗം അറബ് ലീഗ് സെക്രട്ടറി ജനറൽ നബീൽ ഫഹ്​മിക്ക് സമ്മാനമായി നൽകിയത്.

അറബ് ലീഗിലെ അംഗരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം കൂടുതൽ ദൃഢമാക്കാനുള്ള സൗദി അറേബ്യയുടെ ആഗ്രഹമാണ് ഈ സമ്മാനത്തിലൂടെ വ്യക്തമാക്കുന്നത്. ലോകമെമ്പാടുമുള്ള മുസ്​ലീങ്ങൾക്കിടയിൽ കഅ്ബയ്ക്കുള്ള അദ്വിതീയമായ മതപരമായ പ്രാധാന്യത്തോടുള്ള ആദരവും, സംയുക്ത അറബ് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിൽ അറബ് ലീഗ് വഹിക്കുന്ന നിർണായക പങ്കിനുള്ള പിന്തുണയുമാണ് ഇതിലൂടെ അടയാളപ്പെടുത്തുന്നത്.

Tags:    
News Summary - Saudi Gifts Kiswah to Arab League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.