മയക്കുമരുന്ന്​ കടത്ത്​; രണ്ടാഴ്​ചക്കിടെ പിടിയിലായത്​ 17 പേർ

ദമ്മാം​: രാജ്യത്ത്​ കഴിഞ്ഞ രണ്ടാഴ്​ചക്കിടെ നടന്ന വ്യാപക മയക്കുമരുന്ന്​ വേട്ടയിൽ 17 പേർ പിടിയിലായി. രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളിൽ അറസ്​റ്റിലായ ഇവരിൽ നിന്നായി 500 കിലോയിൽ ഏറെ മയക്കുമരുന്ന്​ പിടിച്ചെടുത്തതായും കസ്​റ്റംസ്​ അധികൃതർ അറിയിച്ചു. കഴിഞ്ഞദിവസം കിഴക്കൻ പ്രവിശ്യയിലെ അൽഅഹ്​്സ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും 1,10,000 കാപ്​റ്റഗൺ ഗുളികകളാണ്​ കണ്ടെടുത്തത്​. ഇയാളുടെ ലഗേജിനുള്ളിൽ വിദഗ്​ധമായി ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. ലഗേജിനുള്ളിൽ കൊണ്ടുവന്ന തടി മേശയുടെ രഹസ്യഅറകൾക്കുള്ളിൽ നിന്നാണ്​ ഇവ കണ്ടെടുത്തതെന്ന്​ വിമാനത്താവളത്തിലെ കസ്​റ്റംസ്​ ഡയറക്​ടർ ജനറൽ ഉസ്​മാൻ അൽ ഗാംദി പറഞ്ഞു. രണ്ടാഴ്​ചക്കിടെ രാജ്യത്തി​​​െൻറ തെക്കൻ അതിർത്തി മേഖല വ​ഴി ഹഷീഷ്​ കടത്താനുള്ള നിരവധി ശ്രമങ്ങൾ തകർത്തതായി അതിർത്തി രക്ഷാസേന വക്​താവ്​ സാഹിർ ബിൻ മുഹമ്മദ്​ അൽ ഹാർബി വ്യക്​തമാക്കി. ജീസാൻ, നജ്​റാൻ അതിർത്തികൾ വഴി യമനിൽ നിന്ന്​ വന്നവരാണ്​ പിടിയിലായത്​. ഇവരിൽ 11 എത്യോപ്യക്കാർ, രണ്ടുസോമലിയക്കാർ, രണ്ടു സൗദി സ്വദേശികൾ, ഒരു യമനി എന്നിവർ ഉൾപ്പെടുന്നു. 544 കിലോഗ്രാം മയക്കുമരുന്നാണ്​ ഇവരിൽ നിന്ന്​ കിട്ടിയത്​. പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കൈമാറിയിട്ടുണ്ട്​.   

Tags:    
News Summary - saudi crime gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.