Posted On
date_range Updated On
date_range സൗദിയിൽ ഇന്ന് 43 കോവിഡ് കേസുകൾ
ജിദ്ദ: സൗദിക്ക് ആശ്വാസം പകർന്ന് കോവിഡ് ബാധിച്ചുള്ള മരണം രണ്ടായി ചുരുങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രണ്ടാൾ മാത്രമാണ് കോവിഡ് മൂലം മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 43 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 38 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 548205 ഉം രോഗമുക്തരുടെ എണ്ണം 537246 ഉം ആയി.
ആകെ മരണസംഖ്യ 8776 ആയി ഉയർന്നു. ബാധിച്ച് ഗുരുതര നിലയിലുള്ളവരുടെ എണ്ണം 74 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.