ജി​ദ്ദ അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഫൈ​സ​ൽ മൗ​ല​വി പു​തു​പ്പ​റ​മ്പ് സം​സാ​രി​ക്കു​ന്നു

ഹ​ദീ​സ് പ​ഠ​ന​രം​ഗ​ത്ത് സൗ​ദി​യു​ടെ സം​ഭാ​വ​ന​ക​ൾ മ​ഹ​ത്ത​രം: ഫൈ​സ​ൽ മൗ​ല​വി പു​തു​പ്പ​റ​മ്പ്

ജി​ദ്ദ: ഇ​സ്‌​ലാ​മി​ക മൂ​ല​പ്ര​മാ​ണ​ങ്ങ​ളി​ൽ ര​ണ്ടാ​മ​ത്തേ​താ​യ ഹ​ദീ​സു​ക​ളു​ടെ പ​ഠ​ന​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും സൗ​ദി ഒ​രു​ക്കു​ന്ന സം​വി​ധാ​ന​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​വും മ​ഹ​ത്ത​ര​മാ​ണെ​ന്ന് ജാ​മി​അ അ​ൽ​ഹി​ന്ദ്​ അ​ൽ ഇ​സ്‌​ലാ​മി​യ്യ ഡ​യ​റ​ക്ട​ർ ഫൈ​സ​ൽ മൗ​ല​വി പു​തു​പ്പ​റ​മ്പ് പ​റ​ഞ്ഞു. ഷ​റ​ഫി​യ്യ അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ‘ആ​ദ​ർ​ശ വി​ശു​ദ്ധി; പ​ഠ​നം പ്ര​വ​ർ​ത്ത​നം’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ഭാ​ഷ​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള​ത്തി​ൽ ഖു​ർ​ആ​ൻ പ​ഠ​ന​ങ്ങ​ൾ​ക്ക് ധാ​രാ​ളം സം​രം​ഭ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ഹ​ദീ​സു​ക​ൾ​ക്ക് മാ​ത്ര​മാ​യ പ​ഠ​ന സം​രം​ഭ​ങ്ങ​ൾ ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ, ആ ​മേ​ഖ​ല​യി​ലെ പ്ര​ഥ​മ സം​രം​ഭ​മാ​യ ദാ​റു​ൽ ഹ​ദീ​സി​ലൂ​ടെ തു​ട​ക്ക​ക്കാ​രാ​കാ​ൻ സാ​ധി​ച്ച​തി​ൽ വ​ലി​യ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ശ്വാ​സ​രം​ഗ​ത്തെ വ്യ​തി​യാ​ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് യ​ഥാ​ർ​ത്ഥ വി​ശ്വാ​സ​ത്തെ പു​ൽ​കാ​നും പ്ര​ബോ​ധ​നം ചെ​യ്ത് ശാ​ശ്വ​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കാ​നും ശ​രി​യാ​യ സ്രോ​ത​സ്സി​ൽ നി​ന്നു​ള്ള ആ​ത്മീ​യ​ജ്ഞാ​നം അ​നി​വാ​ര്യ​മാ​ണ്.

കേ​ര​ള​ത്തി​ന് പു​റ​മെ പ​ശ്ചി​മ ബം​ഗാ​ൾ, ജാ​ർ​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ദാ​റു​ൽ ഹ​ദീ​സി​ലെ പ്ര​ഥ​മ ബാ​ച്ചി​ലെ 10 വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യും പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മു​ബാ​റ​ക് ഫൂ​രി​യോ​ടൊ​പ്പ​വു​മാ​ണ് അ​ദ്ദേ​ഹം സൗ​ദി​യി​ലെ​ത്തി​യ​ത്. ജാ​മി​അ അ​ൽ ഹി​ന്ദി​ൽ​നി​ന്ന് അ​ഞ്ച് വ​ർ​ഷ​ത്തെ ഡി​ഗ്രി​യും ര​ണ്ട് വ​ർ​ഷ​ത്തെ പി.​ജി​യും പൂ​ർ​ത്തി​യാ​ക്കി​യ​വ​രാ​ണ് മി​ക്ക വി​ദ്യാ​ർ​ത്ഥി​ക​ളും.

സൗ​ദി​യി​ലെ ഹ​ദീ​സ് പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യു​ള്ള യാ​ത്ര​യി​ൽ, പ​ണ്ഡി​ത​ന്മാ​രു​ടെ ന​ഗ​ര​മാ​യ അ​ൽ ഖ​സീ​മി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ക്ഷ​ണം ല​ഭി​ച്ച​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​ർ മേ​ധാ​വി ശൈ​ഖ് ഫാ​യി​സ് അ​സ്സ​ഹ​ലി ഉ​ദ്ഘാ​ട​നം ചെ​യ്ത പ​രി​പാ​ടി​യി​ൽ ജി​ദ്ദ ദ​അ​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി (ജെ.​ഡി.​സി.​സി) വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഷീ​ദ് ചേ​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​ർ ദാ​ഇ അ​ബ്​​ദു​റ​ഊ​ഫ് അ​ൽ​ഹി​ക​മി ദാ​റു​ൽ ഹ​ദീ​സ് വി​ദ്യാ​ർ​ത്ഥി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും വി​ദ്യാ​ർ​ത്ഥി​ക​ൾ ത​ങ്ങ​ളു​ടെ പ​ഠ​നാ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്തു. സ​ദ​സ്യ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് ഫൈ​സ​ൽ മൗ​ല​വി മ​റു​പ​ടി ന​ൽ​കി. ജി​ദ്ദ ജാ​ലി​യാ​ത് മ​ല​യാ​ള​വി​ഭാ​ഗം പ്ര​ബോ​ധ​ക​ൻ ഉ​മ​ർ​കോ​യ മ​ദീ​നി അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ജെ.​ഡി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, ട്ര​ഷ​റ​ർ ന​ബീ​ൽ പാ​ല​പ്പ​റ്റ, സെ​ക്ര​ട്ട​റി​മാ​രാ​യ റൗ​ന​ഖ് ഓ​ട​ക്ക​ൽ, സ​ൽ​മാ​നു​ൽ ഫാ​രി​സ്, റ​ഫീ​ഖ് ഇ​രി​വേ​റ്റി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. എ​ജു​ക്കേ​ഷ​ൻ വി​ങ്​ സെ​ക്ര​ട്ട​റി നൗ​ഫ​ൽ പീ​ടി​യേ​ക്ക​ൽ സ്വാ​ഗ​ത​വും ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ഇ​ഖ്ബാ​ൽ തൃ​ക്ക​രി​പ്പൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - ഹ​ദീ​സ് പ​ഠ​ന​രം​ഗ​ത്ത് സൗ​ദി​യു​ടെ സം​ഭാ​വ​ന​ക​ൾ മ​ഹ​ത്ത​രം: ഫൈ​സ​ൽ മൗ​ല​വി പു​തു​പ്പ​റ​മ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.