സൗദി, യു.എസ്. വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

റിയാദ്: സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ, യു.എസ്. വിദേശകാര്യ സെക്രട്ടറി മാർകോ റൂബിയോയുമായി ചർച്ച നടത്തി. അമേരിക്കയിലെ അറ്റ്‌ലാന്റ നഗരത്തിൽ വെച്ച് നടന്ന ജി20 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കിടെയാണ് ചർച്ച നടന്നത്.

സൗദിയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങളെക്കുറിച്ചും മുൻഗണനാ മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള വഴികളെ ക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. കൂടാതെ, നിലവിലെ പ്രാദേശിക വിഷയങ്ങളിലെ വീക്ഷണങ്ങൾ പങ്കുവെക്കുകയും മേഖല നേരിടുന്ന വെല്ലുവിളി കളെ നേരിടാൻ നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തുകയും ചെയ്തു.

ചർച്ചക്ക് ശേഷം 'റിയാദ് എക്സ്പോ 2030' അന്താരാഷ്ട്ര പ്രദർശനത്തിൽ അമേരിക്കയുടെ പങ്കാളിത്തം ഉറപ്പാക്കുന്ന കരാറിൽ ഇരുവിഭാഗവും 'ഔദ്യോഗിക പങ്കാളി' എന്ന പദവിയോടെ ഒപ്പുവെച്ചു.' ഈ പങ്കാളിത്തം എക്സ്പോയ്ക്കായുള്ള ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്നതിന് ഇരുരാജ്യങ്ങൾക്കും ഔദ്യോഗികമായൊരു ചട്ടക്കൂട് നൽകുന്നു. അന്താരാഷ്ട്ര സഹകരണം ശക്തമാക്കുന്നതിനും പങ്കാളിത്ത രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും റിയാദ് എക്സ്പോ 2030 നൽകുന്ന പ്രാധാന്യത്തിന്റെ പ്രതിഫലനം കൂടിയാണിത്. അമേരിക്കയിലെ സൗദി അംബാസഡർ പ്രിൻസസ് റീമ ബിന്ത് ബന്ദർ ബിൻ സുൽത്താനും ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - Saudi, US Foreign Ministers Hold Discussions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.