ഒട്ടകോത്സവത്തിലെ വനിതാ സിംഗിൾസ് ഓട്ടമത്സരത്തിൽനിന്ന്
റിയാദ്: സൗദി തലസ്ഥാന നഗരത്തിന് സമീപം അൽസയാഹിദിൽ നടക്കുന്ന കിങ് അബ്ദുൽ അസീസ് ഒട്ടകമേളയിലെ ‘സിംഗിൾസ്’ ഒട്ടകയോട്ട മത്സരത്തിൽ 30 വനിതകളും. ഒട്ടകപ്പുറത്തേറി നടത്തുന്ന മത്സരത്തിലാണ് ഇത്രയും വനിതകൾ പങ്കെടുക്കുന്നത്. അമീറ നൂറ റൗണ്ടിലെ ‘ഹിമ്മത് തുവൈഖ്’ എന്ന തലക്കെട്ടിൽ നടക്കുന്ന സിംഗിൾസ് മത്സരത്തിൽ 30 വനിതകൾ ഒട്ടകപ്പുറത്തേറി വേഗതയിൽ മത്സരിക്കും. ‘മഗാതീർ’ സിംഗിൾസ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്ത വനിതകളുടെ എണ്ണം 25 ആയിട്ടുണ്ട്.
സിംഗിൾസിൽ പെങ്കടുക്കുന്നവരുടെ പ്രകടനം അന്തിമ ജൂറിക്കും കാണികൾക്കും മുമ്പാകെ വെള്ളിയാഴ്ച അവതരിപ്പിക്കും. പിന്നീട് വിജയികളെ പ്രഖ്യാപിക്കും. ഏഴാമത് കിങ് അബ്ദുൽ അസീസ് ഒട്ടകോത്സവത്തിലെ വനിതാ വിഭാഗം ഓട്ട മത്സരത്തിന് അബ്ദുൽ അസീസ് രാജാവിന്റെ സഹോദരിയായ അമീറ നൂറയുടെ പേരാണ് നൽകിയിരിക്കുന്നതെന്ന് ഒട്ടക ക്ലബ് ഡയറക്ടർ ബോർഡ് ചെയർമാൻ ശൈഖ് ഫഹദ് അൽഹത്ലിൻ പറഞ്ഞു. പരമ്പരാഗത വസ്ത്രധാരണത്തിൽ സൗദി വനിതകളുടെ പങ്കാളിത്തം എന്ന ആശയം പ്രചരിപ്പിക്കുകയാണ് ഒട്ടകയോട്ട മത്സരത്തിൽ സ്ത്രീകളെ പെങ്കടുപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. പങ്കെടുക്കുന്നവർക്കിടയിൽ ശക്തമായ വെല്ലുവിളികളും മത്സരങ്ങളും ഇതുണ്ടാക്കും. സ്ത്രീ ശാക്തീകരണം വർധിപ്പിക്കാനാകുമെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.