സൗദി മന്ത്രിസഭാ യോഗത്തിൽ സൽമാൻ രാജാവ്​ അധ്യക്ഷത വഹിക്കുന്നു

നീസ്​, വിയന്ന, കാബൂൾ ഭീകരാക്രമണങ്ങളെ സൗദി മന്ത്രിസഭ അപലപിച്ചു

ജിദ്ദ: അഫ്​ഗാൻ തലസ്ഥാനമായ കാബൂൾ യൂനിവേഴ്​സിറ്റിയിലും ഫ്രഞ്ച്​ നഗരമായ നീസിലെ ചർച്ചിലും ഒാസ്​ട്രിയൻ തലസ്ഥാനമായ വിയന്നയിലും ഉണ്ടായ ഭീകരാക്രമങ്ങളെ സൽമാൻ രാജാവി​െൻറ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. നിരപരാധികളായ ആളുക​ളുടെ ജീവിതത്തെ ലക്ഷ്യം വെക്കുന്ന, സുരക്ഷതയും സ്ഥിരതയും ദുർബലപ്പെടുത്തുന്ന, എല്ലാ നിയമങ്ങൾക്കും വിശ്വാസങ്ങൾക്കും പൊതുവായ മനുഷ്യബോധത്തിനുമെതിരായ പ്രവർത്തനങ്ങളെ രാജ്യം നിരാകരിക്കുന്നു. വിദ്വേഷവും ആക്രമവും തീവ്രവാദവും സൃഷ്​ടിക്കുന്ന എല്ലാത്തരം പ്രവർത്തനങ്ങളെയും പിഴുതെറിയേണ്ടതുണ്ടെന്നും മന്ത്രിസഭ പറഞ്ഞു.

രാജ്യത്തിന്​ നേരെ തുടർച്ചയായി യമനിലെ ഹൂതികളും അവരുടെ പിന്തുണക്കുന്നവരും നടത്തികൊണ്ടിരിക്കുന്ന ആക്രമണങ്ങളെയും അപലപിച്ചു. വിദേശ ഉംറ തീർഥാടകരുടെ സൗദിയിലേക്കുള്ള വരവിനെ മന്ത്രിസഭ സ്വാഗതം ചെയ്​തു. ആരോഗ്യ മുൻകരുതൽ പാലിച്ച്​ ഘട്ടംഘട്ടമായി തീ​ർഥാടകരെ സ്വീകരിക്കുന്നതിന്​ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കീഴിലൊരുക്കിയ പദ്ധതികൾ മന്ത്രിസഭ അവലോകനം ചെയ്​തു. കോവിഡ്​ ഭീഷണിക്കെതിരെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി വിശ്വാസപരമായ അന്തരീക്ഷത്തിൽ തീർഥാടകർക്ക്​ ഉംറ നിർവഹിക്കാൻ സാധ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തീകരിക്കാൻ ഗവൺമെൻറ്​ നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുകയണെന്ന്​ യോഗം വിലയിരുത്തി.

പ്രാദേശിക അന്തർദേശീയ തലങ്ങളിലെ കോവിഡുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും സ്ഥിതി വിവരണ കണക്കുകളും വിലയിരുത്തി. എല്ലാ മേഖലകളിലും അഴിമതി ഇല്ലാതാക്കുന്നതി​െൻറ പ്രധാന്യം മന്ത്രിസഭ ചർച്ച ചെയ്​തു. പൊതുഫണ്ടുകളും ദേശീയ നേട്ടങ്ങളും സംരക്ഷിക്കുന്നതിനും രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്ന സമഗ്ര വികസന ​പ്രകിയയെ പിന്തുണക്കാനും മെച്ചപ്പെടുത്താനും അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക്​ വലിയ പ്രധാന്യമുണ്ടെന്ന്​ അഭിപ്രായപ്പെട്ടു. പൊതുമുതൽ പിടിച്ചെടുക്കുന്നവരെയും വ്യക്തിതാൽപര്യങ്ങൾ നേടിയെടുക്കുന്നതിന്​ തൊഴിൽ പദവികൾ ഉപയോഗപ്പെടുത്തുന്നവരെയും സാമ്പത്തിക അഴിമതി നടത്തുന്നവരെയും പിടികൂടാൻ ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്​. ദേശീയ അന്തർദേശീയ സംഭവവികാസങ്ങളും മന്ത്രിസഭ അവലോകനം ചെയ്​തു. 

Tags:    
News Summary - saudi cabinet session

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.