യ​മ​നി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള സൗ​ദി-​ബ്രി​ട്ടീ​ഷ് ക​രാ​റി​ൽ കെ.​എ​സ്. റി​ലീ​ഫ് സൂ​പ്പ​ർ​വൈ​സ​ർ ജ​ന​റ​ർ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ റ​ബീ​അ ഒ​പ്പി​ടു​ന്നു

യ​മ​നി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ സൗ​ദി-​ബ്രി​ട്ടീ​ഷ് സ​ഖ്യം

റി​യാ​ദ്: യ​മ​നി​ലെ ക​ടു​ത്ത ഭ​ക്ഷ്യ​പ്ര​തി​സ​ന്ധി ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​മാ​യി സൗ​ദി അ​റേ​ബ്യ​യും യു​ണൈ​റ്റ​ഡ് കി​ങ്​​ഡ​വും കൈ​കോ​ർ​ക്കു​ന്നു. സൗ​ദി അ​റേ​ബ്യ​യു​ടെ ഔ​ദ്യോ​ഗി​ക ജീ​വ​കാ​രു​ണ്യ വി​ഭാ​ഗ​മാ​യ കി​ങ്​ സ​ൽ​മാ​ൻ ഹ്യു​മാ​നി​റ്റേ​റി​യ​ൻ എ​യ്ഡ് ആ​ൻ​ഡ് റി​ലീ​ഫ് സെൻറ​റും (കെ.​എ​സ്. റി​ലീ​ഫ്) യു.​കെ​യു​ടെ ഫോ​റി​ൻ, കോ​മ​ൺ​വെ​ൽ​ത്ത് ആ​ൻ​ഡ് ഡെ​വ​ല​പ്‌​മെൻറ്​ ഓ​ഫീ​സും (എ​ഫ്.​സി.​ഡി.​ഒ) സം​യു​ക്ത​മാ​യി ഒ​രു കോ​ടി യു.​എ​സ്. ഡോ​ള​റി​െൻറ സാ​മ്പ​ത്തി​ക സ​ഹാ​യ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു.

ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം (ഡ​ബ്ല്യു.​എ​ഫ്.​പി) മു​ഖേ​ന​യാ​ണ് ഈ ​പ​ദ്ധ​തി യ​മ​നി​ൽ ന​ട​പ്പാ​ക്കു​ന്ന​ത്. റോ​യ​ൽ കോ​ർ​ട്ട് ഉ​പ​ദേ​ശ​ക​നും കെ.​എ​സ്. റി​ലീ​ഫ് സൂ​പ്പ​ർ​വൈ​സ​ർ ജ​ന​റ​ലു​മാ​യ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ് അ​ൽ റ​ബീ​അ, യു.​എ​ൻ വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം ആ​ക്ടി​ങ്​ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ കാ​ൾ സ്കാ​വ് എ​ന്നി​വ​ർ വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ങ് വ​ഴി ഇ​ത് സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. സൗ​ദി​യി​ലെ യു.​കെ ഡെ​പ്യൂ​ട്ടി അം​ബാ​സ​ഡ​ർ ഡോ. ​ആ​ലീ​സ് ബ​ർ​ട്ടി​െൻറ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങ്. യ​മ​നി​ലെ ദു​ർ​ബ​ല​വി​ഭാ​ഗ​ങ്ങ​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ അ​വ​രെ പ്രാ​പ്ത​രാ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് ഈ ​തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ധ​ന​സ​ഹാ​യ​ത്തി​െൻറ പ​കു​തി വീ​തം ഇ​രു​രാ​ജ്യ​ങ്ങ​ളും തു​ല്യ​മാ​യാ​ണ് പ​ങ്കി​ടു​ന്ന​ത്. യ​മ​നി​ലെ അ​ൽ മ​ഹ്‌​റ, ഹ​ദ്‌​റ മൗ​ത്ത്, ഏ​ദ​ൻ, അ​ൽ ദാ​ലി, ല​ഹി​ജ് എ​ന്നീ അ​ഞ്ച് പ്ര​വി​ശ്യ​ക​ളി​ലാ​ണ് ഈ ​സ​ഹാ​യം ല​ഭ്യ​മാ​ക്കു​ക. താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സ​ത്തി​ന് അ​പ്പു​റം യ​മ​നി​ലെ ജ​ന​ങ്ങ​ളെ ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണ് ഈ ​സ​ഖ്യ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് നി​ബ​ന്ധ​ന​ക​ളോ​ടെ​യു​ള്ള പ​ണ​മി​ട​പാ​ടു​ക​ൾ ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ​യും ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​മാ​യ ആ​സ്തി​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ​യും അ​വ​രു​ടെ ഭ​ക്ഷ്യ​ല​ഭ്യ​ത​യും ജീ​വി​ത​നി​ല​വാ​ര​വും ഉ​യ​ർ​ത്തും. ഇ​ത് വ​ഴി വി​ദേ​ശ​ത്തു നി​ന്നു​ള്ള മാ​നു​ഷി​ക സ​ഹാ​യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ ഇ​വ​ർ​ക്കാ​കും.

ക​രാ​റി​െൻറ ഭാ​ഗ​മാ​യി ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​മാ​യ പ്രാ​ദേ​ശി​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പു​ന​ര​ധി​വ​സി​പ്പി​ക്കും. ക​ടു​ത്ത ഭ​ക്ഷ്യ അ​ര​ക്ഷി​താ​വ​സ്ഥ നേ​രി​ടു​ന്ന കു​ടും​ബ​ങ്ങ​ളെ നാ​ലാം ഘ​ട്ട​ത്തി​ൽ​നി​ന്നും സു​ര​ക്ഷി​ത​ത്വ​ത്തി​ലേ​ക്കും സാ​മ്പ​ത്തി​ക സ്ഥി​ര​ത​യി​ലേ​ക്കും ന​യി​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കും. ഇ​തി​നൊ​പ്പം ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് തൊ​ഴി​ല​ധി​ഷ്ഠി​ത പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും വൈ​ദ​ഗ്ധ്യ വി​ക​സ​ന ക്ലാ​സു​ക​ളും ന​ൽ​കി ഉ​ൽ​പ്പാ​ദ​ന​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കും.

പ്രാ​ദേ​ശി​ക ഗ​വേ​ണ​ൻ​സ് സം​വി​ധാ​ന​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​തും ഈ ​പ​ങ്കാ​ളി​ത്ത​ത്തി​െൻറ ഒ​രു പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്. ഇ​തി​ലൂ​ടെ ക​മ്മ്യൂ​ണി​റ്റി ആ​സ്തി​ക​ൾ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി കാ​ര്യ​ക്ഷ​മ​മാ​യി കൈ​കാ​ര്യം ചെ​യ്യാ​നും സു​സ്ഥി​ര വി​ക​സ​നം ഉ​റ​പ്പാ​ക്കാ​നും സാ​ധി​ക്കും. ലോ​ക​മെ​മ്പാ​ടു​മു​ള്ള ദു​രി​ത​ബാ​ധി​ത​ർ​ക്ക് കെ.​എ​സ്. റി​ലീ​ഫി​ലൂ​ടെ സൗ​ദി അ​റേ​ബ്യ ന​ൽ​കി​വ​രു​ന്ന അ​ന്താ​രാ​ഷ്​​ട്ര സ​ഹാ​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണ് ഈ ​പ​ദ്ധ​തി​യെ​ന്ന് കെ.​എ​സ്. റി​ലീ​ഫ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Saudi-British alliance to ensure food security in Yemen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.