റിയാദ്: സൗദി അരാംകോയുടെ ജീസാന്‍ തുറമുഖത്തെ പെട്രോള്‍ വിതരണ കേന്ദ്രത്തിന് നേരെയുണ്ടായ തീവ്രവാദ ആക്രമണശ്രമം തകര്‍ത്തു. കടലിലൂടെ വന്ന റിമോട്ട് ബോട്ടാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സുരക്ഷാവിഭാഗം ചൊവ്വാഴ്ച രാവിലെ തകര്‍ത്തത്. തുറമുഖത്തെ പെട്രോള്‍ വിതരണ സ്റ്റേഷനും അതിനോട് ചേര്‍ന്ന പ്ളാറ്റ്ഫോമും സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ക്കാനായിരുന്നു തീവ്രവാദികള്‍ പദ്ധതിയിട്ടിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ചൊവ്വാഴ്ച രാവിലെ യമന്‍ അതിര്‍ത്തിയിലെ ദ്വീപുകളിലൊന്നില്‍ നിന്ന് ജീസാന്‍ തുറമുഖത്തിനടുത്തേക്ക്കുതിച്ചുവരുന്ന യന്ത്രവത്കൃത ബോട്ട് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് സുരക്ഷാവിഭാഗം ആവശ്യമായ നടപടികള്‍ ആരംഭിച്ചത്.
ബോട്ട് തടഞ്ഞുനിര്‍ത്താന്‍ അതിര്‍ത്തിസേന ശ്രമിച്ചപ്പോള്‍ അതില്‍ യാത്രക്കാരില്ലെന്നും റിമോട്ടിനാല്‍ പ്രവര്‍ത്തിക്കുന്നതാണെന്നും വ്യക്തമായി.
അതനുസരിച്ച് ബോട്ട് ലക്ഷ്യസ്ഥാനത്തെത്തുന്നതിന് ഒന്നര മൈല്‍ അകലെ വെച്ച് ബോട്ടിെൻറ യന്ത്രത്തിന് വെടിവെച്ച് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൗദി റോയല്‍ നേവി വിഭാഗം നടത്തിയ പരിശോധനയിലാണ് ബോട്ടില്‍ വന്‍ സ്ഫോടക ശക്തിയുള്ള വസ്തുക്കളുള്ളതായി കെണ്ടെത്തിയത്. അപകടം കൂടാതെ സ്ഫോടക വസ്തുക്കള്‍ കടലില്‍വെച്ച് തന്നെ നിര്‍വീര്യമാക്കാനായതായും സുരക്ഷാവിഭാഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.